മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധന; മൂക്കുപൊത്തിക്കുന്ന ദുർഗന്ധം, പിടികൂടിയത് മൂന്ന് ടണ്ണിലേറെ പഴകിയ മത്സ്യം

Published : Jul 22, 2026, 10:40 AM IST
spoiled fish

Synopsis

കുവൈത്തിൽ മൂന്ന് ടണ്ണിലേറെ പഴകിയ മത്സ്യം പിടികൂടി. വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. മത്സ്യത്തിന് അസ്വാഭാവിക മാറ്റങ്ങൾ സംഭവിച്ചതായും ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി. മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പിടിച്ചെടുത്ത മത്സ്യങ്ങൾക്ക് നിറം, രൂപം, ഗന്ധം എന്നിവയിൽ അസ്വാഭാവിക മാറ്റങ്ങൾ സംഭവിച്ചതായും ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇവ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നിയമലംഘകർക്കെതിരെ ഔദ്യോഗിക കേസുകൾ രജിസ്റ്റർ ചെയ്തതായും പിടിച്ചെടുത്ത മുഴുവൻ മത്സ്യവും നിലവിലെ ചട്ടങ്ങൾ പ്രകാരം നശിപ്പിച്ചതായും അതോറിറ്റി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞാനും ഒരു പാറ്റയാണ്'; സിജെപിക്ക് പിന്തുണയുമായി ന്യൂയോർക്കിലും ലണ്ടനിലും പ്രതിഷേധം
ഗതികെട്ട് പാകിസ്ഥാൻ, അമേരിക്കയോട് 1,000 കോടി ഡോളറിന്‍റെ ധനസഹായം തേടി; ഇറാൻ യുദ്ധത്തിലെ മധ്യസ്ഥത മുതലാക്കി ഉന്നയിച്ചത് നിർണായക ആവശ്യം