സൂയസ് കനാല്‍ 'കപ്പല്‍ ബ്ലോക്ക്' എത്ര നഷ്ടം ഉണ്ടാക്കി; ആര് നല്‍കും ഈ നഷ്ടപരിഹാരം?

By Web TeamFirst Published Apr 2, 2021, 9:58 AM IST
Highlights

കനാലിലെ കപ്പല്‍ ട്രാഫിക്ക് ജാം ഉണ്ടാക്കിയ നഷ്ടം, രക്ഷാപ്രവർത്തനത്തിനും, കനാലിലെ മണ്ണ് നീക്കിയതിനുമുള്ള ചിലവുകള്‍ ഇങ്ങനെ വിവിധ കാര്യങ്ങള്‍ക്ക് നല്‍കേണ്ട തുകയാണ് ഇതെന്നാണ് സൂയസ് കനാൽ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ റാബി അറിയിച്ചു.

കെയ്റോ: സൂയിസ് കനാലില്‍ ഭീമന്‍ ചരക്ക് കപ്പല്‍ കുടുങ്ങിയത് ഒരു ദിവസം 9.6 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറു ദിനത്തിലുണ്ടായ നഷ്ടം 57.6 ബില്യണ്‍ ഡോളര്‍. ശരിക്കും ഈ പ്രതിസന്ധി ബാധിക്കാന്‍ പോകുന്നത് ഇന്‍ഷുറന്‍സ് വിപണിയെയാണ്.  നൂറു മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുകയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 

ഇപ്പോള്‍ തന്നെ നഷ്ട പരിഹാരമായി 7332 കോടി രൂപയ്ക്ക് അടുത്ത്  നഷ്ടപരിഹാരം വേണമെന്നാണ് സൂയസ് കനാല്‍ അതോററ്ററിയോട് ആവശ്യപ്പെട്ടത്. കനാലിലെ കപ്പല്‍ ട്രാഫിക്ക് ജാം ഉണ്ടാക്കിയ നഷ്ടം, രക്ഷാപ്രവർത്തനത്തിനും, കനാലിലെ മണ്ണ് നീക്കിയതിനുമുള്ള ചിലവുകള്‍ ഇങ്ങനെ വിവിധ കാര്യങ്ങള്‍ക്ക് നല്‍കേണ്ട തുകയാണ് ഇതെന്നാണ് സൂയസ് കനാൽ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ റാബി അറിയിച്ചു.

ഇതിന് പുറമേ സംഭവത്തിൽ ഈജിപ്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇത് സംബന്ധിച്ച് ആഗോളതലത്തില്‍ തന്നെ ഒരു അന്വേഷണത്തിന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ നടത്തുന്നുണ്ട്. എന്നാല്‍ പ്രധാനമായും ഇത് കപ്പല്‍ കാര്‍ഗോ വ്യവസായത്തിന് സംബന്ധിച്ച തിരിച്ചടിയായിരിക്കും പ്രധാനമായും അന്വേഷണ വിഷയം. ഈ കപ്പല്‍ ബ്ലോക്കിന്‍റെ ഷിപ്പിങ് വ്യവസായം മുകത്മാകാന്‍ സമയമെടുക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് ഷിപ്പിങ് ജനറല്‍ സെക്രട്ടറി ഗയ് പ്ലാറ്റന്‍ പറയുന്നത്.

അതേ സമയം ഈജിപ്ത് അവശ്യപ്പെട്ട തുക എങ്ങനെ നല്‍കും എന്ന ആലോചനയിലാണ് കപ്പല്‍ കമ്പനി. കപ്പലിന്റെ ഗതാഗതത്തിൽ പങ്കാളികളായ എല്ലാ കക്ഷികളും സഹകരിച്ച് പിഴ പങ്കിട്ടാലോ എന്ന തീരുമാനത്തിലാണ് കപ്പല്‍ കമ്പനി. നഷ്ട പരിഹാരത്തിന്‍റെ ജനറൽ ആവറേജ് നടപ്പാക്കണമെന്നാണ് ആലോചന.

നഷ്ടപരിഹരം അടയ്ക്കുന്നതില്‍ തീരുമാനമാകാതെ ഇനി ഗതാഗത കുരുക്ക് സൃഷ്ടിച്ച കപ്പല്‍ വിട്ടു നല്‍കിയേക്കില്ല.  എവർ ഗിവൺ കപ്പൽ ഇപ്പോൾ സൂയസ് കപ്പലിലെ  ഗ്രേറ്റ് ബിറ്റർ തടാകത്തിലാണ് നങ്കൂരമിട്ടിരിക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച വിഷയങ്ങള്‍ നിയമപ്രശ്നമായാല്‍ കപ്പല്‍ വിട്ടുകൊടുക്കുന്നത് നീളുമെന്നാണ് സൂയസ് കനാല്‍ അധികൃതര്‍ അറിയിക്കുന്നത്. 

click me!