ചരിത്രത്തിലാദ്യമായി ഒരു രാജ്യം വംശഹത്യക്ക് കുറ്റക്കാർ, റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

Published : Nov 19, 2026, 07:00 PM IST
Rohingya

Synopsis

റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തി. 2017ലെ സൈനിക നടപടികളിൽ ഇരകളായവർക്ക് മ്യാൻമർ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു

ഹേഗ്: മ്യാൻമറിലെ ന്യൂനപക്ഷമായ റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ ഭരണകൂടം വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തി. അന്താരാഷ്ട്ര കോടതി വംശഹത്യയ്ക്ക് ഒരു രാജ്യത്തെ കുറ്റക്കാരനായി കണ്ടെത്തുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. 15 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. റോഹിൻഗ്യൻ ജനതയെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് മ്യാൻമർ സൈന്യം പ്രവർത്തിച്ചതെന്ന് കോടതി വ്യക്തമാക്കി. 2017 ലെ സൈനിക നടപടികളിൽ 10,000 റോഹിംഗ്യൻ പൗരന്മാർ കൊല്ലപ്പെട്ടതായും 7 ലക്ഷത്തിലധികം പേർ പലായനം ചെയ്തതായും കോടതി വിലയിരുത്തി.

മ്യാൻമറിന്റെ വാദം കോടതി തള്ളി

റോഹിംഗ്യൻ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന മ്യാൻമറിന്റെ വാദം കോടതി തള്ളി. സ്വന്തമായി ഭാഷയും സംസ്കാരവുമുള്ള, സംരക്ഷിക്കപ്പെടേണ്ട വിഭാഗമാണ് റോഹിംഗ്യകളെന്ന് കോടതി പറഞ്ഞു. ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചുനിരത്തിയും മൃതദേഹങ്ങൾ കത്തിച്ചും മ്യാൻമർ വ്യാപകമായി തെളിവുകൾ നശിപ്പിച്ചു. ഇരകളായ റോഹിംഗ്യകൾക്ക് മ്യാൻമർ നഷ്ടപരിഹാരം നൽകണം. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കില്ലെന്ന് മ്യാൻമർ ഉറപ്പ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 2017 ലെ അതിക്രമങ്ങൾ നടക്കുമ്പോൾ മ്യാൻമറിലെ ഭരണം നയിച്ചിരുന്നത് ആങ് സാൻ സൂചിയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇനി ആണവയുദ്ധം പാടില്ല', ലോകം ഉറ്റുനോക്കിയ ട്രംപ്-പുടിൻ-ഷീ കൂടിക്കാഴ്ചയിൽ തീരുമാനം; ആണവായുധ വ്യാപനം കുറയ്ക്കാൻ ധാരണ, സംയുക്ത പ്രഖ്യാപനം പുറത്തിറക്കി
ചൈനയ്ക്ക് കൊടുക്കാതെ യുഎസ് രഹസ്യമാക്കിയ ചിപ്പുകൾ, ചൈന സ്വന്തമാക്കി! ആലിസ് ഹുവാങ്, ചൈനയുടെ റിക്രൂട്ടിംഗ്?