ലോകത്തിന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ സ്തംഭനം; ഹോർമുസ് കടലിടുക്ക് നിശ്ചലം

Published : Mar 12, 2026, 04:24 PM IST
iran attack us oil tanker persian gulf indian crew death hormuz strait shipping crisis global oil price war 3 conditions

Synopsis

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിതരണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തടസ്സമുണ്ടാക്കിയതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം നിലച്ചതോടെ ഗൾഫ് രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറച്ചു, ഇത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമാകും.

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസത്തിന് കാരണമായതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട്. ലോകത്തിലെ പ്രതിദിന എണ്ണ ഉൽപ്പാദനത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണെന്നും ഐഇഎ തങ്ങളുടെ പ്രതിമാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും നിർണ്ണായകമായ ഇന്ധന പാതയായ ഹോർമുസ് സ്തംഭിച്ചതോടെ, ഗൾഫ് രാജ്യങ്ങളിൽ എണ്ണ സംഭരണികൾ നിറയുകയും കയറ്റുമതി തടസപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് ഉൾപ്പെടെയുള്ള ഏഴ് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പ്രതിദിന ഉൽപ്പാദനത്തിൽ കുറഞ്ഞത് ഒരു കോടി ബാരലിന്‍റെ എങ്കിലും കുറവ് വരുത്തിയിട്ടുണ്ട്. കപ്പൽ ഗതാഗതം എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കിൽ വിതരണ രംഗത്തെ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നും ഏജൻസി വ്യക്തമാക്കി.

80 ലക്ഷം ബാരലിന്‍റെ ഇടിവ്

ഈ മാസം മാത്രം ആഗോള എണ്ണ വിതരണത്തിൽ പ്രതിദിനം 80 ലക്ഷം ബാരലിന്‍റെ ഇടിവുണ്ടാകുമെന്നാണ് പ്രവചനം. ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചത് മുതൽ ഗൾഫ് മേഖലയെ ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം വലിയ തോതിൽ ഉൽപ്പാദനം കുറച്ചിരിക്കുകയാണ്. ലോകത്തെ ഇതര എണ്ണ ഉൽപ്പാദകർ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ ഈ വിടവ് നികത്താൻ അത് പര്യാപ്തമല്ല. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഇനിയും കുതിച്ചുയരാൻ ഇത് കാരണമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാന് സഹായവുമായി റഷ്യ; ഡ്രോണ്‍ യുദ്ധതന്ത്രങ്ങള്‍ ഇറാന് കൈമാറുന്നതായി റിപ്പോര്‍ട്ട്
വെറും നാലുമാസം പ്രായം, നിലം തൊടാതെ 13560 കിലോമീറ്റർ ദേശാടനം നടത്തി വരവാലൻ ഗോഡ്‌വിറ്റ്, ചരിത്രമായി ‘ബി 6’ന്റെ യാത്ര