വീണ്ടും ആക്രമണമെന്ന് സൂചന: ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ: മിസൈൽ തൊടുത്തുവെന്ന് ആരോപണം

Published : Jun 24, 2025, 01:58 PM ISTUpdated : Jun 24, 2025, 08:28 PM IST
iran isreal confict

Synopsis

ഇറാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചെന്ന് ഇസ്രയേൽ. കരാര്‍ നിലവിൽ വന്നതിന് ശേഷം മിസൈൽ തൊടുത്തുവെന്ന് ആരോപണം. 

ടെഹ്റാൻ: വീണ്ടും ആക്രമണമെന്ന് സൂചന. ഇറാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചെന്ന് ഇസ്രയേൽ. കരാര്‍ നിലവിൽ വന്നതിന് ശേഷം ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തുവെന്നാണ് ഇസ്രയേലിന്‍റെ ആരോപണം.  ഇസ്രയേൽ പ്രതിരോധ മന്ത്രി തിരിച്ചടിക്കാൻ നിര്‍ദേശം നൽകി. ഇറാൻ കരാര്‍ ലംഘിച്ച സാഹചര്യത്തിൽ കടുത്ത തിരിച്ചടി ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഇസ്രയേൽ നഗരങ്ങളിൽ അപായ സൈറണ്‍ മുഴങ്ങിയിട്ടുണ്ട്. ഇസ്രയേൽ തിരിച്ചടിക്കാനൊരുങ്ങുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ