ഖത്തറിലെ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്; അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം

Published : Mar 01, 2026, 11:33 PM IST
malayali injured

Synopsis

ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ തൃശൂർ സ്വദേശിക്ക് പരിക്കേറ്റു. ഇന്നലെയുണ്ടായ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് പ്രവാസി സംഘടനകൾ അറിയിച്ചു.

ദോഹ: ഖത്തറിലെ ഇറാൻ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്കേറ്റു. തൃശൂർ സ്വദേശിക്കാണ് പരിക്കേറ്റത്. കാലിനാണ് പരിക്ക്. ഇന്നലെയുണ്ടായ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് പ്രവാസി സംഘടനകൾ അറിയിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് അടക്കം താത്ക്കാലികമായി അടച്ചിട്ടുണ്ട്.

ഇനിയും ആക്രമണം ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യു എ ഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇന്നലെ മുതൽ ഇറാൻ ആക്രമണം നടത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യു എ ഇയുടെ കടുത്ത പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റ നീക്കം, ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചെന്ന് ട്രംപ്, ഇനി ചർച്ചയെന്നും യുഎസ് പ്രസിഡന്‍റ്; 'ഇറാൻ സന്നദ്ധത അറിയിച്ചു, ഞാനും സമ്മതിച്ചു'
ഹോര്‍മുസ് കടലിടുക്ക് നിശ്ചലം; പൂർണമായും അടയ്ക്കില്ലെന്ന് ഇറാൻ, സാമ്പത്തിക മേഖലയെ ബാധിച്ച് യുദ്ധഭീതി