അമേരിക്കയ്ക്ക് കൊടുത്ത മുന്നറിയിപ്പ്? ബഹ്റൈനിലെ ആമസോൺ ഡാറ്റ സെൻ്റർ ആക്രമിച്ച് ഇറാൻ

Published : Apr 02, 2026, 10:43 PM IST
Amazon

Synopsis

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാക്കിക്കൊണ്ട്, ബഹ്‌റൈനിലെ ആമസോൺ വെബ് സർവീസസ് കെട്ടിടം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. യുഎസ്, ഇസ്രായേൽ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഈ കേന്ദ്രം ആക്രമിച്ചത് ഗൾഫ് മേഖലയിലെ സംഘർഷം വ്യാപിക്കുന്നതിന്റെ സൂചനയാണ്. ആക്രമണത്തിന്റെ രീതി വ്യക്തമല്ലെങ്കിലും, ഇത് ആഗോള ഡാറ്റാ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ഉയർത്തുന്നു.

ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ബഹ്‌റൈനിലെ ആമസോൺ വെബ് സർവീസസ് കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ. അമേരിക്കയുടെയും ഇസ്രായേലിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ഇറാൻ പ്രസ്താവിച്ചു. ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കേന്ദ്രം യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കും സൈന്യത്തിനും വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം.

ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ചാണോ അതോ സൈബർ ആക്രമണമാണോ നടന്നതെന്ന കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ അനുകൂല കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. ആക്രമണത്തെക്കുറിച്ചുള്ള വാർത്തകളോട് ബഹ്‌റൈൻ ഭരണകൂടമോ ആമസോൺ അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ 34 ദിവസമായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷം ഇപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യം വെക്കുന്നതിലൂടെ യുഎസ് സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.

ലോകത്തെ പ്രധാന ക്ലൗഡ് സേവന ദാതാക്കളായ ആമസോണിന് നേരെയുള്ള ഇത്തരം നീക്കങ്ങൾ ആഗോള തലത്തിൽ ഇന്റർനെറ്റ്, ഡാറ്റാ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ ആക്രമണ വാർത്ത പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമേരിക്കയും ഇസ്രായേലും ഉടൻ യുദ്ധം നിർത്തണമെന്ന് അന്റോണിയോ ഗുട്ടെറസ്; ഹോർമുസിൽ പിടിമുറുക്കി പുതിയ നടപടിക്ക് ഇറാൻ, ആശങ്ക അറിയിച്ച് ഇന്ത്യ
'ഭാര്യയുടെ കയ്യിൽ നിന്നും താടിയിൽ തട്ടുകിട്ടിയത് സുഖപ്പെട്ട് വരുന്നതേയുള്ളൂ, മോശം പെരുമാറ്റം', ഫ്രഞ്ച് പ്രസിഡന്‍റിനെ പരിഹസിച്ച് ട്രംപ്