കൊറോണ ബാധ ഇറാനിൽ രണ്ട് മരണം: അതിർത്തി രാജ്യങ്ങൾ ജാഗ്രത ശക്തമാക്കി

By Web TeamFirst Published Feb 21, 2020, 6:29 AM IST
Highlights

കൊറോണ ബാധയിൽ ചൈനയിൽ മരണം 2126 ആയി. ഇന്നലെ മാത്രം ചൈനയിൽ 11 പേർ മരിച്ചു. രോഗ ബാധയേറ്റവരുടെ എണ്ണം 75, 700 ആയി. 

ടെഹ്റാന്‍: കൊറോണ ബാധയിൽ രണ്ട് പേർ ഇറാനിൽ മരിച്ച പശ്ചാത്തലത്തിൽ അതിർത്തി രാജ്യങ്ങൾ ജാഗ്രത ശക്തമാക്കി. കുവൈത്ത് ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. ഇറാൻ അതിർത്തി മൂന്ന് ദിവസത്തേക്ക് ഇറാഖ് അടച്ചു. ടെഹ്റാന്‍ നഗരത്തിനടുത്ത് ഖോമിലാണ് കൊറോണ വൈറസ് ബാധയില്‍ രണ്ട് പേര്‍ മരിച്ചതെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കൊറോണ ബാധയിൽ ചൈനയിൽ മരണം 2126 ആയി. ഇന്നലെ മാത്രം ചൈനയിൽ 11 പേർ മരിച്ചു. രോഗ ബാധയേറ്റവരുടെ എണ്ണം 75, 700 ആയി. അതേസമയം, രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ചൈന അറിയിച്ചു. 14,452 പേര്‍ ആശുപത്രി വിട്ടു. 

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചൈനീസ് അധികൃതര്‍ക്കൊപ്പം വൈറസിനെ നേരിടാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. 

12 അംഗ സംഘമാണ് ചൈനയിലുള്ളത്. വുഹാനിലേക്ക് 30,000 മെഡിക്കല്‍ ജീവനക്കാരെ കൂടി ചൈന നിയമിച്ചു. വുഹാനില്‍ യാത്രകള്‍ക്കും മറ്റും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ട വാര്‍ഷിക പാര്‍ലമെന്റ് സമ്മേളനം നീട്ടിവെയ്ക്കാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്.

click me!