പശ്ചിമേഷ്യൻ സംഘർഷം: പ്രതികൂല സാഹചര്യങ്ങളെ 2 വർഷത്തേക്ക് നേരിടാൻ രാജ്യം പൂർണ സജ്ജമെന്ന് ഇറാൻ വൈസ് പ്രസിഡന്റ്

Published : Aug 02, 2026, 01:44 PM IST
IRAN

Synopsis

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ, ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്ന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റസ ആരെഫ് അറിയിച്ചു.

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളെയും 2 വർഷത്തേക്ക് നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്ന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റസ ആരെഫ്. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി അടുത്ത രണ്ട് വർഷത്തേക്കുള്ള അവശ്യ ശേഖരണം സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ദേശീയ സുരക്ഷയും ജനങ്ങളുടെ ആവശ്യങ്ങളും മുൻനിർത്തിയാണ് ദീർഘകാല കരുതൽ പദ്ധതി നടപ്പാക്കുന്നത്. ഏതൊക്കെ വിഭവങ്ങളാണ് ശേഖരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല.ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്റെ സ്ഥിരതയും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന പരിഗണനയെന്ന് മുഹമ്മദ് റസ ആരെഫ് പറഞ്ഞു. വരാനിടയുള്ള ഏറ്റവും കടുത്ത പ്രതിസന്ധികളെയും നേരിടാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഈ ആവശ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ'; സ്പെയിനിലേക്ക് 60,000 കുടിയേറ്റക്കാർ ഇരച്ചെത്തിയതോടെ കടൽ വേലി സ്ഥാപിച്ചു
സൗദിയിൽ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 12,600 പ്രവാസികളെ, 14,154 നിയമലംഘകർ പിടിയിൽ; കർശന പരിശോധന