'അടിയന്തര സുരക്ഷ കൗൺസിൽ ചേരണം, അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ നടപടി വേണം'; യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ

Published : Mar 01, 2026, 05:24 PM IST
Israel attack on iran

Synopsis

യുഎൻ അടിയന്തര സുരക്ഷ കൗൺസിൽ ചേരണമെന്ന ആവശ്യവുമായി ഇറാൻ. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇറാനെതിരായ ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്

ടെഹ്റാൻ: യുഎൻ അടിയന്തര സുരക്ഷ കൗൺസിൽ ചേരണമെന്ന ആവശ്യവുമായി ഇറാൻ. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇറാനെതിരായ ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും ഇറാനില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇറാന് നഷ്ടമായത് ഉന്നത നേതൃത്വത്തിലുള്ള നേതാക്കൻമാരെ ഉൾപ്പെടെയാണ്. ഖമനെയിക്കൊപ്പം സൈനിക, പ്രതിരോധ മേധാവിമാരടക്കം ഉന്നത നേതൃനിരയിലെ 40 പേരാണ് കൊല്ലപ്പെട്ടത്. പ്രതിരോധമന്ത്രിയും വിപ്ലവ സേന കമാൻഡറും കൊല്ലപ്പെട്ടിട്ടുണ്ട്. ഖമനെയിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികാരം ചെയ്യുക ഉത്തരവാദിത്തമാണെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷസ്കിയാൻ പ്രതികരിച്ചു.

ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് ഇന്നും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇസ്രയേൽ സൈനിക ആസ്ഥാനവും ആക്രമിച്ചെന്നാണ് ഇറാന്‍റെ അവകാശവാദം. ഇതുവരെ കാണാത്ത തിരിച്ചടിക്കൊരുങ്ങിക്കോളാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ ഇറാന്‍റെ മുന്നറിയിപ്പുമുണ്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ താത്കാലിക ചുമതല നല്‍കിയിരിക്കുന്നത് അയത്തൊള്ള അറാഫിക്കാണ്. ഇന്നലെ പുലർച്ചെ ഓഫീസിൽ മിസൈൽ ആക്രമണത്തിലാണ് ഖമനെയി കൊല്ലപ്പെട്ടെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസ് താവളങ്ങളെ നിരീക്ഷിക്കാൻ ഇറാൻ ചൈനീസ് ചാര ഉപഗ്രഹം ഉപയോഗിച്ചെന്ന് റിപ്പോർട്ട്; കൈമാറ്റം നടന്നത് ഭ്രമണപഥത്തിൽ നിന്ന്
റഷ്യൻ, ഇറാനിയൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി; 'യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിപ്പിക്കണം'