ഗൾഫ് രാജ്യങ്ങളിൽ ശക്തമായി തിരിച്ചടിച്ച് ഇറാൻ, ബഹ്‌റൈനിലും കുവൈറ്റിലും ഡ്രോൺ ആക്രമണ പരമ്പര, മിനിസ്ട്രി കോംപ്ലക്സും ആക്രമിച്ചു

Published : Apr 05, 2026, 10:47 AM IST
drone

Synopsis

ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി. കുവൈറ്റിലെ മിനിസ്ട്രി കോംപ്ലക്സിനും ബഹ്‌റൈനിലെ ബാപ്‌കോ റിഫൈനറിക്കും നേരെ നടന്ന ആക്രമണങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. 

ദുബായ്: ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിൽ ശക്തമായ തിരിച്ചടിച്ച് ഇറാൻ. ശനിയാഴ്ച രാത്രി വൈകി ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ നടത്തിയ ഡ്രോൺ ആക്രമണ പരമ്പരകളിൽ സുപ്രധാന സർക്കാർ കെട്ടിടങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന 'മിനിസ്ട്രി കോംപ്ലക്സ്' ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. ഇതിൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും രണ്ട് പ്രധാന വൈദ്യുതി-ജലവിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതായും വിവരമുണ്ട്.  

ബഹ്‌റൈനിലെ പ്രമുഖ ഇന്ധന കമ്പനിയായ ബാപ്‌കോയ്ക്ക് നേരെയും ഇറാൻ വീണ്ടും ആക്രമണം നടത്തി. സിത്ര ഐലൻഡിലെ റിഫൈനറിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായതായി ഇറാൻ അവകാശപ്പെട്ടു. മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കും സഖ്യരാജ്യങ്ങൾക്കും നേരെ തങ്ങളുടെ കൃത്യതയാർന്ന മിസൈലുകളും ഡ്രോണുകളും ഇനിയും പ്രയോഗിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം അവസാനം ആരംഭിച്ച സംഘർഷം 35-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് അയൽരാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നത്. ആക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആക്രമണ ശ്രമങ്ങൾ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.  

 

ട്രമ്പിന്‍റെ ഭീഷണി 

ഇറാൻ സമാധാന കരാറിന് വഴങ്ങിയില്ലെങ്കിൽ കനത്ത നാശമെന്ന് വീണ്ടും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രമ്പിന്‍റെ ഭീഷണി. ടെഹ്‌റാനിൽ നടത്തിയ യുഎസ് സൈന്യം ശക്തമായ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് വെളിപ്പെടുത്തി. അതേസമയം ഇറാന്റെ ആണവ വികിരണ മുന്നറിയിപ്പ് പശ്ചിമേഷ്യയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തങ്ങൾക്ക് നേരെയുള്ള ആക്രമണം തുടർന്നാൽ മേഖല ആകെ ദുരന്ത ഭൂമി ആകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ജിസിസി രാജ്യങ്ങളെ മുഴുവൻ വികരണം ബാധിക്കും എന്നാണ് അറിയി

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലാൻഡിങ്ങിന് ശ്രമിക്കവെ വിമാനം റസ്റ്റൊറന്‍റിന് മുകളിലേക്ക് തകർന്നു വീണു, പൈലറ്റടക്കം 4 പേർ കൊല്ലപ്പെട്ടു, വിമാനം കത്തിനശിച്ചു
ടെഹ്‌റാനിൽ ഉന്നത സൈനിക നേതാക്കളെ വധിച്ചു, വീഡിയോ പുറത്തുവിട്ട് ട്രംപ്, കനത്ത നാശമെന്ന് ഭീഷണി; ആണവ വികിരണ മുന്നറിയിപ്പുമായി ഇറാൻ