'ട്രംപ് ദുർബലൻ, അഹംഭാവമുള്ളവൻ, വെടിവെപ്പ് നാടകം'; പരിഹസിച്ച് ഇറാന്‍റെ ലെഗോ വീഡിയോ, സോഷ്യൽ മീഡിയയിൽ വൈറൽ

Published : Apr 27, 2026, 07:57 AM IST
 Lego Style Clip Mocking Donald Trump

Synopsis

ട്രംപിനെ അതീവ ദുർബലൻ എന്നും അഹംഭാവം ഉള്ളവൻ എന്നും വിഡിയോയിൽ പരിഹസിക്കുന്നുണ്ട്. പൊതുവേദിയിൽ കരുത്തനാകാൻ ശ്രമിക്കുന്ന ട്രംപിനെ അണിയറയിൽ ആളുകൾ നോക്കി ചിരിക്കുകയാണെന്നും വീഡിയോയിൽ ആരോപിക്കുന്നു.

വാഷിങ്ടൻ: വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പ്പിനെ പരിഹസിച്ചുള്ള ആനിമേഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇറാൻ പുറത്തിറക്കിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ലെഗോ കളിപ്പാട്ടങ്ങളുടെ രൂപത്തിലുള്ള ആനിമേഷനിലൂടെ ട്രംപിന്റെ നേതൃത്വത്തെയും സുരക്ഷാ വീഴ്ചകളെയും പരിഹസിക്കുന്നതാണ് വീഡിയോ. ട്രംപിന്‍റെ റേറ്റിങ് ഇടിയുമ്പോൾ ശ്രദ്ധ തിരിക്കാനായി അദ്ദേഹം നടത്തുന്ന നാടകമാണ് ഈ വെടിവെപ്പാന്ന് വിഡിയോയിൽ ആരോപിക്കുന്നത്. ‘നിങ്ങളുടെ പോളുകൾ ഇടിയുമ്പോഴെല്ലാം നിങ്ങൾ ഇതേ തന്ത്രം പുറത്തെടുക്കുന്നു’ ട്രംപിന്റെ ജനപ്രീതി കുറയുമ്പോൾ ഇത്തരം നാടകങ്ങളുണ്ടാകുമെന്നും വീഡിയോയിൽ പറയുന്നു.

ഇറാൻ അനുകൂലികളായ എക്സ്പ്ലോസീവ് മീഡിയ എന്ന ഗ്രൂപ്പാണ് വിഡിയോക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. സമാനമായ ലെഗോ വിഡിയോകൾ പ്രചരിപ്പിച്ചതിന് ഈ ഗ്രൂപ്പിനെ ഈ മാസം ആദ്യം യൂട്യൂബ് നിരോധിച്ചിരുന്നു. ട്രംപിനെ അതീവ ദുർബലൻ എന്നും അഹംഭാവം ഉള്ളവൻ എന്നും വിഡിയോയിൽ പരിഹസിക്കുന്നുണ്ട്. പൊതുവേദിയിൽ കരുത്തനാകാൻ ശ്രമിക്കുന്ന ട്രംപിനെ അണിയറയിൽ ആളുകൾ നോക്കി ചിരിക്കുകയാണെന്നും വീഡിയോയിൽ ആരോപിക്കുന്നു. രാജ്യം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ട്രംപിന്റെ സ്വന്തം അനുയായികൾ പോലും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ പിഴവുകൾ തിരിച്ചറിഞ്ഞു തുടങ്ങി. ട്രംപ് ഒരു പരാജിതനാണെന്നുമാണ് വിഡിയോയിൽ പറയുന്നത്.

വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു വെടിവെപ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങിൽ നിന്ന് മാറ്റി. അപ്രതീക്ഷിതമായ ആക്രമണം യുഎസ് ഭരണനിര ഒന്നടങ്കമുള്ള ചടങ്ങിൽ വലിയ ഭീതിയും പരിഭ്രാന്തിയുമാണ് ഉണ്ടായത്. അക്രമി എട്ട് തവണയാണ് വെടി മുഴങ്ങിയത്. അക്രമിയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞാൻ ഇറാനിയൻ ഏജന്‍റായിരുന്നെങ്കിൽ...'; ട്രംപിന്‍റെ പരിപാടിയിലേക്ക് വെടിയുതിർക്കും മുൻപ് അക്രമി കുടുംബത്തിന് അയച്ച സന്ദേശം പുറത്ത്
നയതന്ത്ര ചർച്ചകൾ ഊർജിതം, വഴിത്തിരിവാകുമോ പുതിയ നീക്കങ്ങൾ? അമേരിക്കയുമായുള്ള ചർച്ചയ്ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ