ഇറാൻ ടെലിവിഷൻ ആസ്ഥാനത്തെ ഇസ്രയേൽ ആക്രമണം: മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ഇന്ത്യയിലെ ഇറാൻ എംബസി

Published : Jun 16, 2025, 11:45 PM IST
Strike on, Iran’s state TV HQ, LIVE on air during broadcast in Tehran

Synopsis

ഇസ്രയേൽ ആക്രമണത്തിൽ നിരവധി ഇറാനിയൻ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റെന്നും ഇന്ത്യയിലെ ഇറാൻ എംബസിയാണ് സ്ഥിരീകരിച്ചത്.

റാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്ത്യയിലെ ഇറാൻ എംബസി സ്ഥിരീകരണം. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്താണ് തത്സമയ വാർത്താ അവതരണത്തിനിടെ ആക്രമണമുണ്ടായത്. ഇസ്രയേൽ ആക്രമണത്തിൽ നിരവധി ഇറാനിയൻ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റെന്നും ഇന്ത്യയിലെ ഇറാൻ എംബസിയാണ് സ്ഥിരീകരിച്ചത്. ഇസ്രയേലിൻ്റെ നടപടിയെ ഇന്ത്യ ശക്തമായി അപലിക്കണമെന്നും ഇറാൻ എംബസി ആവശ്യപ്പെട്ടു.

വാർത്താ അവതാരക മിസൈൽ പതിച്ചതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും പൊടിപടലങ്ങൾ നിറയുന്നതും തത്സമയ ദൃശ്യങ്ങളിൽ വ്യക്തമാണ്. ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാന്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു. സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേഷണം തുടരുമെന്ന് ഐആർഐബി ചാനൽ വ്യക്തമാക്കി.ട

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം