
ടെഹ്‌റാന്‍: ഭരണകൂടത്തിനെതിരെ ജനരോഷത്തിന് കാരണമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ റൂഹൊല്ല സാമിനെ ഇറാന്‍ തൂക്കിലേറ്റിയതായി ഔദ്യോഗിക മാധ്യമം ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ റുഹൊല്ല സാം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ രാജ്യവ്യാപകമായ സാമ്പത്തിക പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ തൂക്കിലേറ്റിയത്.
ഇറാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ചാരപ്രവര്‍ത്തനത്തനം നടത്തിയെന്നും കുറ്റം ചുമത്തി ജൂണിലാണ് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചത്. നാടുവിട്ടതിന് ശേഷം 2019ലാണ് സാം പിടിക്കപ്പെടുന്നത്. തുടര്‍ന്ന് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ വധശിക്ഷ ശരിവെച്ചു. ടെലഗ്രാം ആപ്പിലൂടെയാണ് സാമിന്റെ വെബ്‌സൈറ്റ് അമദ് ന്യൂസ് സര്‍ക്കാറിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. 10 ലക്ഷം ഫോളോവേഴ്‌സുള്ള ടെലഗ്രാം ചാനലായിരുന്നു അമദ് ന്യൂസ്. നിരന്തര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനെതിരെയുള്ള വലിയ ജനരോഷത്തിന് കാരണമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam