
ന്യൂയോര്‍ക്ക്: അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ട്രംപിന്‍റെ അവസാന വട്ട ശ്രമത്തിനും കോടതിയിൽ തിരിച്ചടി. ജോർജിയ, മിഷിഗൺ, പെനിസിൽവാനിയ, വിസ്കോസിൻ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. ഈ നാല് സംസ്ഥാനങ്ങളിലേയും വിജയി ജോ ബൈഡൻ തന്നെയെന്ന് കോടതി പ്രഖ്യാപിച്ചു.
19 സ്റ്റേറ്റ് അറ്റോണിമാരും 127 റിപ്പബ്ലിക്കൻ പ്രതിനിധികളും സംയുക്തമായാണ് ടെക്സസ് സംസ്ഥാനത്തിന്‍റെ പേരിൽ ഹർജി നൽകിയത്. ടെക്സസിന് ഇങ്ങനെയൊരു ഹർജി നൽകാൻ നിയമപരമായ അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പ് നിയമവിധേയമല്ല എന്നാണ് ട്രംപിന്‍റെ ആവർത്തിച്ചുള്ള പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam