
ടെഹ്റാൻ: സുന്നി തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷ് അൽ-അദലിൽ അംഗമായ ആളെ ഇറാനിൽ തൂക്കിലേറ്റി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീം ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. തെക്കുകിഴക്കൻ ഇറാനിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ അറസ്റ്റിലായ ആമേർ റാമേഹ് എന്നയാളെയാണ് തൂക്കിലേറ്റിയത്. ഇറാനിലെ ഏറ്റവും ദരിദ്ര മേഖലയായ സിസ്റ്റാൻ-ബലൂചെസ്ഥാനിൽ സജീവമായ ഒരു തീവ്ര സുന്നി മുസ്ലീം തീവ്രവാദ ഗ്രൂപ്പാണ് ജെയ്ഷ് അൽ-അദ്ൽ. ഈ മേഖലയിൽ ഇറാൻ സുരക്ഷാ സേനയും സായുധ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ പതിവാണ്.
നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വധശിക്ഷ വിധിച്ചതെന്നാണ് വിവരം. ഇറാന്റെ പരമോന്നത കോടതി ഈ ശിക്ഷ ശരിവെച്ചിരുന്നു. ഇസ്രായേലിന് വേണ്ടി ചാരപ്രവൃത്തി നടത്തുന്നവർക്കും ഭീകരവാദ ഗ്രൂപ്പുകളിൽ പ്രവർത്തിക്കുന്നവർക്കുമെതിരെ ഇറാൻ കർശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. സായുധ കലാപം വഴി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പാണ് ഈ വധശിക്ഷയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മനുഷ്യാവകാശ സംഘടനകൾ ഇറാനിലെ വധശിക്ഷകളിലെ വർധനക്കെതിരെ പലപ്പോഴും രംഗത്തെത്താറുണ്ട്. എന്നാൽ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇറാന്റെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam