'ഭീഷണിക്കോ സമ്മർദത്തിനോ വഴങ്ങില്ല'; സമാധാന ചർച്ച മുടങ്ങിയതിൽ പ്രതികരണവുമായി ഇറാൻ

Published : Apr 26, 2026, 09:07 AM IST
Donald trump Masoud Pezeshkian

Synopsis

ഇസ്ലാമാബാദിൽ നടക്കാനിരുന്ന ഇറാൻ-യുഎസ് സമാധാന ചർച്ച വഴിമുട്ടി. ഭീഷണിയോ സമ്മർദ്ദമോ കാരണം ചർച്ചയ്ക്ക് വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ പ്രതികരിച്ചു. അതേസമയം, ഒത്തുതീർപ്പിന് ഇറാൻ തയാറാകാത്തതിനാലാണ് ചർച്ച വേണ്ടെന്ന് വെച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

ടെഹ്റാൻ: ഇസ്ലാമാബാദ് സമാധാന ചർച്ച മുടങ്ങിയതിൽ പ്രതികരണവുമായി ഇറാൻ. ഭീഷണിയോ സമ്മർദ്ദമോ കാരണം ചർച്ചയ്ക്ക് വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ പ്രതികരിച്ചു. അതേസമയം, ഒത്തുതീർപ്പിന് ഇറാൻ തയാറാകാത്തതിനാലാണ് ചർച്ച വേണ്ടെന്ന് വെച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇസ്ലാമബാദ് ചർച്ച നടക്കില്ലെന്ന് ഉറപ്പായതോടെ പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾ വഴിമുട്ടി. അതിനിടെ, പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിച്ച് ജർമ്മൻ ചാൻസലർ രംഗത്തെത്തി. ഇപ്പോൾ നടക്കുന്നത് അനാവശ്യമായ യുദ്ധമെന്ന് ജർമ്മൻ ചാൻസലർ കുറ്റപ്പെടുത്തി.

ഇറാനുമായി ചര്‍ച്ചകള്‍ക്കായി അമേരിക്കൻ സംഘം പാകിസ്ഥാനിലെത്തില്ല. ചര്‍ച്ചകള്‍ക്കായി പോകേണ്ടെന്ന് ഡോണള്‍ഡ് ട്രംപ് അമേരിക്കൻ സംഘത്തിന് നിര്‍ദേശം നൽകി. വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ എന്നാണ് നിലപാടെന്നും ട്രംപ് വ്യക്തമാക്കി. അനാവശ്യ യാത്രകൾ ഒരുപാടായെന്നും ഇറാൻ നേതൃത്വത്തിൽ ആരാണെന്ന് അവർക്ക് പോലും അറിയില്ലെന്നും ട്രംപ് വ്യക്തമാക്കിയതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള സമാധാന ചർച്ചകൾക്കില്ലെന്നാണ് ഇറാൻ നിലപാട്. ഇറാന്‍റെ സമാധാന നിർദേശങ്ങൾ പാക്കിസ്ഥാൻ വഴി അമേരിക്കയെ അറിയിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് അമേരിക്കൻ സംഘം പാകിസ്ഥാൻ യാത്ര റദ്ദാക്കിയത്. ഇസ്ലാമബാദ് ചർച്ച നടക്കില്ലെന്ന് ഉറപ്പായതോടെ പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾ വഴിമുട്ടിയിരിക്കുയാണ്.

ആഞ്ഞടിച്ച് ജർമ്മൻ ചാൻസലർ

പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിച്ച് ജർമ്മൻ ചാൻസലർ. ഇപ്പോൾ നടക്കുന്നത് തീർത്തും അനാവശ്യമായ യുദ്ധമെന്ന് ഫ്രെഡറിക് മെർസ് കുറ്റപ്പെടുത്തി. യുദ്ധം വർദ്ധിച്ചുവരുന്ന അസ്ഥിരതയ്ക്ക് കാരണമാകുന്നുവെന്നും അത് അമേരിക്കയെ മാത്രമല്ല യൂറോപ്പിനെയും ഏഷ്യയേയും കൂടി ബാധിക്കുന്നുണ്ടെന്നും മെർസ് പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ 27 രാഷ്ട്രത്തലവന്മാരുമായി നടത്തിയ രണ്ട് ദിവസം നീണ്ട കൂടിക്കാവ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന ശ്രമങ്ങളുടെ ഭാഗുള്ള പാകിസ്ഥാൻ സന്ദ‌ശനത്തിന് ശേഷം, ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും ഒമാനിൽ എത്തി. നയതന്ത്ര ചർച്ചകളോട് അമേരിക്ക ഗൗരവം കാണിക്കുമോ എന്ന് കാണട്ടേയെന്ന് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഇന്നലെ ട്രംപിന്‍റെ നിർദേശപ്രകാരം സമാധാന ചർച്ചകൾക്കായുള്ള ഇസ്ലാമാബാദ് യാത്ര അമേരിക്കൻ സംഘം റദ്ദാക്കിയിരുന്നു. സമ്മർദ്ദ ഭീഷണികളിലൂടെയോ, ഉപരോധത്തിലൂടെയോ ഇറാനെ നിർബന്ധിത ചർച്ചയ്ക്ക് ഇരുത്താൻ ആകില്ലെന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡോണൾഡ് ട്രംപിന്‍റെ വിരുന്നില്‍ വെടിവെപ്പ്, പ്രതി കസ്റ്റഡിയിൽ, ആദ്യ ചിത്രങ്ങൾ പുറത്ത്, അഞ്ച് മുതല്‍ എട്ട് റൗണ്ട് വെടിവെപ്പെന്ന് സൂചന
അത്താഴ വിരുന്നിലെ വെടിവെപ്പിനെ കുറിച്ച് ആദ്യ പ്രതികരണവുമായി ട്രംപ്; 'സംഭവ ബഹുലമായ സായാഹ്നം, ഷോ മസ്റ്റ് ഗോ ഓണ്‍'