ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ 'ഗുഡ് ബൈ' മുന്നറിയിപ്പ്; ശത്രുവിനെ സഹായിച്ചാൽ എണ്ണ ഉൽപ്പാദനം അവസാനിക്കും, മിഡിൽ ഈസ്റ്റിനെ ഞെട്ടിച്ച് വെല്ലുവിളി

Published : Apr 22, 2026, 10:25 AM IST
iran

Synopsis

ശത്രുക്കൾക്ക് താവളമൊരുക്കിയാൽ മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈനിക കമാൻഡറുടെ മുന്നറിയിപ്പ്. സൗദി അറേബ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളും റിഫൈനറികളും ലക്ഷ്യപ്പട്ടികയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഭീഷണി ആഗോള എണ്ണ വിപണിയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ ഭീഷണിയുമായി ഇറാൻ സൈനിക കമാൻഡർ രംഗത്ത്. ഇറാന്‍റെ ശത്രുക്കൾക്ക് ആക്രമണം നടത്താൻ മണ്ണോ സൗകര്യങ്ങളോ വിട്ടുനൽകിയാൽ മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദനത്തോട് എന്നെന്നേക്കുമായി വിടപറയാൻ തയ്യാറെടുത്തുകൊള്ളാനാണ് ഇറാന്‍റെ മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ ഏറോസ്പേസ് ഫോഴ്സ് കമാൻഡറെ ഉദ്ധരിച്ച് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

പേർഷ്യൻ ഗൾഫിലെ ചില രാജ്യങ്ങൾ മുമ്പ് ഇറാന്‍റെ ശത്രുക്കൾക്ക് താവളമൊരുക്കിയിരുന്നുവെന്നും ഇത് തുടരാനാണ് ഭാവമെങ്കിൽ ആ രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ല് തകർക്കുമെന്നും സൈനിക മേധാവി വ്യക്തമാക്കി. ഇറാന്‍റെ ലക്ഷ്യപ്പട്ടികയിൽ ഇനി സൈനിക താവളങ്ങൾ മാത്രമല്ല ഉള്ളതെന്നും മറിച്ച് മിഡിൽ ഈസ്റ്റിലെ പ്രധാന എണ്ണപ്പാടങ്ങളും റിഫൈനറികളും ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ നിർണ്ണായകമായ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ അക്കമിട്ട് നിരത്തിയാണ് ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്.

അമേരിക്കയുടെ സൈനിക താവളങ്ങൾ നിലനിൽക്കുന്നതും അവരുടെ സഖ്യകക്ഷികളുമായ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്‍റെ ഈ നീക്കം ആഗോള എണ്ണ വിപണിയിലും വലിയ ആശങ്ക പടർത്തുന്നുണ്ട്. മേഖലയിലെ സാമ്പത്തിക ഭദ്രതയെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ലോകം വലിയൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നിരിക്കെ, ഇറാന്‍റെ അടുത്ത നീക്കങ്ങൾക്കായി ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആ ബോംബുകൾ ഉടൻ വീഴില്ല', ഇറാൻ ഏകീകൃത നിർദ്ദേശം മുന്നോട്ടുവയ്ക്കും വരെ വെടിനിർത്തൽ നീട്ടി ട്രംപ്, നീക്കം പാക് അഭ്യർത്ഥനയിൽ
ചര്‍ച്ചയ്ക്ക് പ്ലാനൊന്നുമില്ലെന്ന് ഇറാൻ! പാക്കിസ്ഥാനിലേക്ക് ഇറങ്ങിയ യുഎസ് വൈസ് പ്രസിഡന്റ് വാഷിങ്ടണിൽ തുടരുന്നു, ഇസ്ലാമാബാദ് ചർച്ചയിൽ അനിശ്ചിതത്വം