
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള 'ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി' എന്ന സൈനിക ആക്രമണ നടപടികൾ അവസാനിച്ചതായി അമേരിക്ക. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ അറിയിച്ചു. എന്നാൽ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനത്തിൽ നിന്ന് അമേരിക്ക വിട്ടുനിന്നു.
ഇറാനെതിരായ യുദ്ധത്തിൽ ഇനി യുഎസ് ആക്രമണം ഇല്ലെന്നാണ് മാർക്കോ റുബിയോ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി ഘട്ടം അവസാനിച്ചു. ലക്ഷ്യങ്ങൾ പൂർത്തിയായെന്നും ഇനി യുഎസ് ആക്രമണമില്ലെന്നും വിദേശകാര്യ സെക്രട്ടറി അറിയിക്കുന്നു. അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ, ഇറാൻ ഇനിയും അമേരിക്കക്കെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്നും മാർക്കോ റുബിയോ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുകയാണ് ഇനി പ്രധാന ലക്ഷ്യമെന്നും മാർക്കോ റുബിയോ അറിയിച്ചു. അമേരിക്കയുടെ സമാധാന നിർദേശങ്ങൾ അംഗീകരിച്ച്, ഇറാൻ ഹോർമുസ് തുറക്കണമെന്നും മാർക്കോ റുബിയോ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam