നിർണായക വെളിപ്പെടുത്തലുകളുമായി ഇറാൻ വിദേശകാര്യമന്ത്രി; എന്തും നേരിടാൻ തയാറെന്നും പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്നും മുന്നറിയിപ്പ്

Published : Nov 02, 2026, 12:09 PM IST
iran reveals new weapons amid rising middle east tensions

Synopsis

പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും രൂക്ഷമായി തുടരുന്നതിനിടെ, നിർണായക വെളിപ്പെടുത്തലുകളുമായി ഇറാന്‍റെ വിദേശകാര്യമന്ത്രി രംഗത്ത്.

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും രൂക്ഷമായി തുടരുന്നതിനിടെ, നിർണായക വെളിപ്പെടുത്തലുകളുമായി ഇറാന്‍റെ വിദേശകാര്യമന്ത്രി രംഗത്ത്. ഇറാൻ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ രാജ്യം നിർമ്മിച്ച് വിജയികരമായി പരീക്ഷിച്ച പുതിയ ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇറാനുമേൽ ആണവായുധം പ്രയോഗിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് പ്രമുഖ യു.എസ് മാധ്യമപ്രവർത്തകൻ ടക്കർ കാൾസൻ ആരോപിച്ചിട്ടുമുണ്ട്.

ആണവാക്രമണം സംഭവിച്ചാൽ അത് ഒരു ആഗോള ആണവ യുദ്ധത്തിലേക്ക് വഴിമാറുമെന്ന് കാൾസൻ മുന്നറിയിപ്പ് നൽകി. ഇത് മേഖലയിലെ 10 കോടിയോളം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളിൽ വിഷാംശം കലരാൻ കാരണമാകുമെന്നും മുഴുവൻ പേർഷ്യൻ ഗൾഫ് മേഖലയെയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൂടാതെ, ഹോർമുസ് കടലിടുക്കിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. സൗദി അറേബ്യൻ തീരത്തും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കുകിഴക്കൻ സൗദിയിലെ റാസ് അൽ ഖഫ്ജി തുറമുഖത്തിന് സമീപം സഞ്ചരിച്ചിരുന്ന കപ്പലിൽ രണ്ട് പ്രൊജക്ടൈലുകൾ പതിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതിരൂക്ഷ വിലക്കയറ്റം, സാമ്പത്തിക-ഊർജ പ്രതിസന്ധി; ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
മൂന്ന് വർഷമായി കുക്ക് ദ്വീപിൽ നിന്നും പറത്ത് കടക്കാനാകാതെ 50 -കാരി, വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും