അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായുള്ള ബന്ധം മുറിക്കാന്‍ ഇറാന്‍; പരിശോധനകൾക്ക് ഇനി ഇറാന്റെ അനുമതി വേണം

Published : Jun 26, 2025, 12:10 AM IST
Ayatollah Khamenei

Synopsis

ഐഎഇഎയുമായുള്ള സഹകരണം അഴസാനിപ്പിക്കാൻ ഇറാൻ പാർലമെന്റ് അനുമതി നൽകി. ഇതോടെ ഇനി പരിശോധനയ്ക്ക് ഇറാൻ സുപ്രീം നാഷണൽ കൗൺസിൽ അനുമതി വേണ്ടി വരും.

ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെന്റിന്റെ അനുമതി. ഇതോടെ പരിശോധനകൾക്ക് ഇനി ഇറാന്റെ അനുമതി വേണ്ടി വരും. ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വർഷങ്ങൾ പുറകോട്ടടിച്ചതായി, ഡോണൾഡ് ട്രംപിനെ പിന്തുണച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പരസ്പരമുള്ള നിർണായക ചർച്ചകൾക്ക് അമേരിക്കയും ഇറാനും ഒരുങ്ങുന്നതായാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നുള്ള സൂചനകൾ.

ഇന്ന് വെടിയോച്ചകളേയില്ലാതിരുന്ന ശാന്തമായ പകലായിരുന്നു ഇറാനും ഇസ്രയേലിനുമിടയിൽ. എന്നാൽ, അന്താരാഷ്ട്ര വേദികളിൽ ഇസ്രയേലിനും അമേരിക്കക്കും എതിരായ ആയുധങ്ങൾ മൂർച്ച കൂട്ടുകയാണ് ഇറാൻ. ഐഎഇഎയുമായുള്ള സഹകരണം അഴസാനിപ്പിക്കാൻ ഇറാൻ പാർലമെന്റ് അനുമതി നൽകി. ഇതോടെ ഇനി പരിശോധനയ്ക്ക് ഇറാൻ സുപ്രീം നാഷണൽ കൗൺസിൽ അനുമതി വേണ്ടി വരും. അമേരിക്കൻ ആഖ്രമണത്തിൽ ഇറാന്റെ ആണവ സംവിധാനങ്ങൾക്ക് കാര്യമായ കേടുപാടുകളുണ്ടായില്ലെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിനെ പിന്തുണച്ച് നെതന്യാഹു എത്തി. ഫോർദേയിലെ ആണവ സമ്പുഷ്ടീകരണ സംവിധാനം വരെ തകർത്തതായാണ് ബെഞ്ചമിൻ നെതന്യാഹു ഇന്ന് പറഞ്ഞത്.

ഇതിനിടെ, അമേരിക്കയും - ഇറാനും പരസ്പരം ചർച്ചകൾക്ക് ഒരുങ്ങുന്നതായും നേതാക്കളുടെ പ്രസ്താവനകൾ സൂചിപ്പിക്കുന്നു. അമേരിക്കയുമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്ക് സന്നദ്ധമെന്ന് ഇറാൻ പ്രസിഡണ്ടും ഇറാനുമായി അടുത്തയാഴ്ച്ച സംസാരിക്കുമെന്ന് ഡോണൾഡ് ട്രംപും ഇന്ന് പറഞ്ഞു. യുദ്ധമവസാനിച്ച ശേഷം രാജ്യത്തോടുള്ള അഭിസംബോധനയിൽ രാജ്യത്തെ രാഷ്ട്രീയ തടവുകാർക്ക് കൂടി പ്രസിഡണ്ട് നന്ദി അറിയിച്ചത് ഭരണകൂടത്തിനെതിരായ നീക്കങ്ങളൊഴിവാക്കാൻ കൂടുതൽ ഐക്യത്തിന് ശ്രമിക്കുമെന്ന സൂചനയായി. ഇറാനും ഇസ്രയേലും പരസ്പരമുള്ള എതിർ നീക്കങ്ങൾ സജീവമാണ്.

ഇറാൻ സെൻട്രൽ ബാങ്കിനെ ഇസ്രയേൽ തീവ്രവാദ സ്ഥാപനമായി പ്രഖ്യാപിച്ചു. തീവ്രവാദ ഫണ്ടിങ് എന്ന് കാട്ടിയാണിത്. യുദ്ധസമയത്ത് 700ലധികം പേരെയാണ് ചാരപ്രവർത്തനം സംശയിച്ച് ഇറാൻ പിടികൂടിയത്. ഇസ്രയേൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇറാനിയൻ റവലുഷണറി ഗാർഡ് കമാൻഡർ അലി ഷദ്മാനി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽ 7 സെനികർ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലായിരുന്നു ഇന്ന് ഇസ്രയേൽ സേന. ഇറാൻ വ്യോമപാത നാളെക്കൂടി നിരീക്ഷിച്ച ശേഷമാകും പൂർണമായി തുറക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശംസയോ ആക്രമണമോ? ട്രംപിന്റെ ക്രിസ്മസ് സന്ദേശം! 'തീവ്ര ഇടതുപക്ഷ മാലിന്യങ്ങൾ' ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നുവെന്ന് യുഎസ് പ്രസിഡൻ്റ്
രണ്ട് ദശാബ്ദത്തെ 'രാഷ്ട്രീയവനവാസം' അവസാനിപ്പിച്ച് താരിഖ് റഹ്മാൻ എത്തി, ഭാര്യക്കും മകൾക്കുമൊപ്പം പ്രിയപ്പെട്ട പൂച്ചയും! മാറുമോ ബം​ഗ്ലാദേശ്