
ടെഹ്റാൻ: ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളെ തള്ളി ഇറാൻ. ട്രംപിന്റെ പ്രസ്താവനകൾ "സത്യവും അസത്യവും കലർന്നതാണെന്ന്" ഇറാനിലെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവ സാമഗ്രികൾ നശിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും സമാധാന കരാറിന്റെ കരടിൽ അത്തരമൊരു വ്യവസ്ഥയില്ലെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറക്കുമെന്നും ഇറാൻ തങ്ങളുടെ ആണവ സാമഗ്രികൾ നശിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരം തീരുമാനങ്ങളില്ലെന്നും ഇത് കെട്ടിച്ചമച്ചതാണെന്നും ഇറാൻ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഇറാന്റെ സ്വന്തം സുരക്ഷാ ക്രമീകരണങ്ങൾക്കും പരിശോധനകൾക്കും വിധേയമായി മാത്രമായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നികുതി ഈടാക്കില്ലെന്ന ട്രംപിന്റെ വാദവും ഇറാൻ നിഷേധിച്ചു. 12 ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ ഉടനടി ലഭ്യമാക്കുന്നതാണ് ചർച്ചയിലെ പ്രധാന വിഷയമെന്ന് ഇറാൻ അറിയിച്ചു. ഇത് നടപ്പിലാക്കാതെ ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്നും അവർ വ്യക്തമാക്കി.
🚨 BREAKING
Spokesperson of the Iranian FM:
No negotiations have taken place at this stage regarding nuclear issues with the United States.— IRIB (Islamic Republic of Iran Broadcasting) (@iribnews_irib) May 29, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam