'സയണിസ്റ്റുകൾക്ക് വലിയ തെറ്റ് പറ്റി', ഇസ്രയേലിന് മുന്നറിയിപ്പുമായി മരണശേഷം ഖമനേയിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് കുറിപ്പ്

Published : Mar 06, 2026, 10:13 PM IST
Khamenei post twitter

Synopsis

ഇറാൻറെ അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന മുന്നറിയിപ്പുമായി കുറിപ്പ്.

ടെഹ്റാൻ: സയണിസ്റ്റുകൾക്ക് വലിയ തെറ്റ് പറ്റി, മരണശേഷം ഖമനേയിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് കുറിപ്പ്. ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പാണ് ഇറാൻറെ പരമോന്നത നേതാവ് അലി ഖമനേയിയുടെ മരണശേഷം അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ആദ്യ പോസ്റ്റിലുള്ളത്. 'സയണിസ്റ്റ് ഭരണകൂടത്തിന് വലിയ തെറ്റ് പറ്റി, ദൈവത്തിന്റെ കൃപയാൽ അതിന്റെ അനന്തരഫലങ്ങൾ ഭരണകൂടത്തെ നിരാശയിലാക്കും' എന്നാണ് കുറിപ്പ് വിശദമാക്കുന്നത്. മിസൈലുകൾ നിർമ്മിക്കുന്നതും ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുന്നതും ചിത്രീകരിക്കുന്ന ഒരു എഐ ചിത്രം ഉൾപ്പെടുത്തിയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഫെബ്രുവരി 28-ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഖമനേയിയുടെ മരണശേഷം ഇറാൻറെ അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന മുന്നറിയിപ്പുമായി കുറിപ്പ്.

 

 

ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്ത് വന്നിരുന്നു. മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നിരുപാധികം കീഴടങ്ങുകയല്ലാതെ ഇറാന് മുന്നിൽ മറ്റ് വഴികളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എട്ടാം നാളും അയവില്ലാതെ പശ്ചിമേഷ്യൻ യുദ്ധം; ഇറാനിൽ തീമഴ പെയ്യിച്ച് ഇസ്രയേൽ, മരണം 1,332 കടന്നു
7ാം ദിവസവും തുടർന്ന് പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ്