ഇറാന്‍ നാവിക സേനയുടെ ഏറ്റവും വലിയ കപ്പല്‍ തീപിടിച്ചു കടലില്‍ മുങ്ങി

By Web TeamFirst Published Jun 2, 2021, 5:51 PM IST
Highlights

കപ്പല്‍ മുങ്ങുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. കപ്പലിലെ ക്രൂവിന് പരിക്കേറ്റിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

ടെഹ്‌റാന്‍: ഇറാനിയന്‍ നേവിയുടെ ഏറ്റവും വലിയ കപ്പല്‍ തീപിടിച്ച് കടലില്‍ മുങ്ങി. ബുധനാഴ്ച ഒമാന്‍ ഗള്‍ഫിലാണ് സംഭവമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലിലെ തീയണക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് ഫാര്‍സ്, തസ്‌നിം വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 2.25നാണ് തീപിടുത്തം തുടങ്ങിയത്. 

ടെഹ്‌റാന് 1270 കിലോമീറ്റര്‍ അകലെയായി പേര്‍ഷ്യന്‍ ഗള്‍ഫിന്റെ കവാടമായ ഒമാന്‍ ഗള്‍ഫിന് സമീപം കപ്പല്‍ മുങ്ങി. കപ്പല്‍ മുങ്ങുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. കപ്പലിലെ ക്രൂവിന് പരിക്കേറ്റിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ പരിശീലന കപ്പലായ ഖാര്‍ഗ് ആണ് മുങ്ങിയതെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ വിശദീകരിച്ചു. അതെസമയം, സാറ്റ്‌ലൈറ്റ് വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഇറാന്‍ നേവിയുടെ ഏറ്റവും വലിയ കപ്പലാണ് മുങ്ങിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1977ല്‍ ബ്രിട്ടന്‍ നിര്‍മിച്ച കപ്പല്‍ 1984ലാണ് ഇറാന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!