ട്രംപിന്‍റെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാന്‍റെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ലോകത്തിനും ആശങ്ക

Published : Apr 13, 2026, 02:57 PM IST
iran trump

Synopsis

ഹോർമുസ് കടലിടുക്ക് തടയുമെന്ന അമേരിക്കൻ ഭീഷണിക്ക്, ചെങ്കടലിലെ ബാബ് അൽ മന്ദബ് പൂട്ടുമെന്ന് ഇറാൻ തിരിച്ചടിച്ചു. ഇത് മേഖലയിലെ കപ്പൽ ഗതാഗതത്തിൽ ആശങ്ക വർദ്ധിപ്പിക്കുമ്പോൾ, ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്

ടെഹ്റാൻ: ഇസ്ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന. ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഈ നിലപാട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചെങ്കടലിൽ ഹൂതി വിമതരും അമേരിക്കയും തമ്മിൽ ഏറെ നാളായി തുടർന്നിരുന്ന സംഘർഷം ഈയിടെയാണ് അവസാനിച്ചത്. ഇത് കപ്പൽ സഞ്ചാരത്തിന് ആശ്വാസമേകി വരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ ഭീഷണി. ഹോർമുസിന് പകരം ബാബ് അൽ മന്ദബ് തടയുമെന്ന ഇറാന്റെ പ്രഖ്യാപനം ചെങ്കടലിലെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും വെല്ലുവിളിക്കുന്നതാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതി വർദ്ധിപ്പിക്കുന്നു. ഹോർമൂസിൽ കടുംപിടുത്തം തുടരുന്ന ഇറാനെ അതേനീക്കം കൊണ്ട് വെട്ടാനാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ പുതിയ വെല്ലുവിളി. കപ്പലുകളിൽ നിന്ന് ഇറാൻ പണം പിരിക്കുന്നത് തടയാൻ, കപ്പലുകളെ ഹോർമൂസിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ തടയുമെന്നാണ് വെല്ലുവിളി. ഇത് അന്താരാഷ്ട്ര ജലപാതകളെയും സമുദ്ര മേഖലയെയും സംഘർഷത്തിൽ മുക്കുമെന്ന് ഉറപ്പാണ്.

മധ്യസ്ഥത വഹിക്കാൻ റഷ്യ

അതിനിടെ ഇറാനും അമേരിക്കയ്ക്കും ഇടയിലെ സംഘർഷത്തിൽ സമാധാനം സാധ്യമാക്കാനായി മധ്യസ്ഥത വഹിക്കാമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. മധ്യസ്ഥ റോളിലേക്ക് ഒരു വൻശക്തിയെത്തുന്നത് യുദ്ധ സാഹചര്യം ഒഴിവാക്കാൻ സഹായകമായേക്കുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യു എന്നിലുൾപ്പടെ അരയും തലയും മുറുക്കി നിന്ന റഷ്യയാണ് പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന വാഗ്ദാനം ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. ഇറാന്‍റെ യുറേനിയം തങ്ങൾ സൂക്ഷിക്കാമെന്നതുൾപ്പടെ ഫോർമുലകളും മുന്നോട്ടു വെച്ചിട്ടുണ്ട്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി പുടിൻ ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം, സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ റഷ്യയുടെ മധ്യസ്ഥ ശ്രമം ഇറാൻ - അമേരിക്ക സംഘർഷത്തിൽ നിർണായകമായേക്കും. ഇറാന് സമ്മതമുള്ള റഷ്യൻ മധ്യസ്ഥതക്ക് അമേരിക്ക കൂടി കൈകൊടുത്താൽ അത് ചരിത്രമാകും. ഇസ്ലാമാബാദിൽ നടന്ന ചർച്ച പരാജയപ്പെട്ടെങ്കിലും സമാധാന ശ്രമങ്ങൾ തുടരുമെന്ന് പാക്കിസ്ഥാനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വേദനാജനകമയ വിട്ടുവീഴ്ച്ചകൾ അമേരിക്കയും ഇറാനും തയ്യാറാകണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാക് അധിനിവേശ കശ്മീരും അഫ്ഗാന്‍റെ ചില അതിർത്തി പ്രദേശങ്ങളും ചേർത്ത് പുതിയ പ്രവിശ്യ സ്ഥാപിച്ച് ചൈന; നിരീക്ഷിച്ച് ഇന്ത്യ
കാർപാത്തിയൻ താഴ്വരയിൽ ഒന്നര പതിറ്റാണ്ടിന് ശേഷം മാറ്റത്തിൻ്റെ കൊടുങ്കാറ്റ്, ഓർബനൊപ്പം ട്രംപിന്‍റെ സ്വപ്നവും പാളി; ഹംഗറിയിൽ മഗ്യാറിന്‍റെ 'ടീസാ' വിപ്ലവം