ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടക്കാനിരിക്കെ സുപ്രധാന പ്രഖ്യാപനവുമായി ഇറാൻ; ഹോർമൂസിൽ പുതിയ പാത പ്രഖ്യാപിക്കും

Published : Sep 13, 2026, 11:29 PM IST
Strait of Hormuz

Synopsis

ഹോർമൂസിലെ പുതിയ പാത പ്രഖ്യാപിക്കുമെന്ന് ഇറാൻ. പുതിയ പാതയുടെ മാപ്പും വിവരങ്ങളും ഗൾഫ് രാജ്യങ്ങൾക്ക് നൽകുമെന്നാണ് പ്രഖ്യാപനം. ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ ഹോർമൂസ് തുറക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങളുമായി നാളെ ചർച്ച നടക്കാനിരിക്കെ സുപ്രധാന പ്രഖ്യാപനവുമായി ഇറാൻ. ഹോർമൂസിൽ തുറക്കുന്ന പുതിയ പാതയുടെ മാപ്പും വിവരങ്ങളും ഗൾഫ് രാജ്യങ്ങൾക്ക് നൽകുമെന്നാണ് പ്രഖ്യാപനം. ഹോർമൂസ് വിഷയത്തിലാണ് നാളത്തെ ചർച്ചയെന്നും ഇറാൻ അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ ഹോർമൂസ് തുറക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

നാളെ ഗൾഫ് രാജ്യങ്ങളുമയി ഹോർമൂസ് തുറക്കുന്നത് ഇറാൻ ചർച്ച ചെയ്യുമ്പോൾ, ചോദ്യങ്ങളേറെയുണ്ട്. ഇതില്‍ പ്രധാനം ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ ഹോർമൂസ് തുറക്കുമോ എന്നതാണ്. എങ്കിൽ ഗൾഫിലെ വലിയ പ്രതിസന്ധി അവസാനിക്കും. ഗൾഫ് രാജ്യങ്ങൾ ഇറാന് കൈ കൊടുത്താലും അമേരിക്ക ഉപരോധം അവസാനിപ്പിക്കുമോ എന്നതും പ്രധാനമാണ്. ബഹറൈൻ നാളത്തെ യോഗത്തിൽ പങ്കെടുക്കില്ല. ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡണ്ടിന്റെ സന്തുലതമായ പ്രസ്താവനകൾ അവഗണിക്കാവുന്നതല്ലെന്ന യുഎഇയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമായി. ഹോർമൂസിൽ ഒമാനുമായി ചേർന്ന് തുറക്കുന്ന പാതയുടെ വിവരങ്ങൾ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നൽകും. ഗൾഫിലെ തീരവും സമുദ്രവും ഇറാനെക്കൂടി ഒപ്പം ചേർത്ത് കൈകാര്യം ചെയ്യണമെന്ന നിർദേശം ഒമാൻ മുന്നോട്ട് വെച്ചിരുന്നു.

ഇതിനിടെ, ഹോർമൂസിൽ രണ്ട് കപ്പലുകൾ കൂടി ഇതിനിടെ ആഖ്രമിക്കപ്പെട്ടു. ഒന്ന് ഇറാൻ്റെ ഖേഷം തീരത്തും മറ്റൊന്ന് ഒമാനോട് ചേർന്നും. അതേസമയം, ചെങ്കടലിൽ ബാബ് അൽ മന്ദ്ബ് മേഖല കൈക്കലാക്കി ഹൂത്തികൾ നിർണായക സ്വാധീനം കൈവരിച്ചു കഴിഞ്ഞു. കനത്ത സംഘർഷം തുടരുകയാണ്. സൗദിയിലെ ജസാനിലാണ് തുവൽ മേഖലയിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ടാകുകയും ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പടിഞ്ഞാറൻ ഉപരോധങ്ങൾക്കെതിരെ ബ്രിക്സ് കൂട്ടായ്മ; മധ്യപൂർവേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക
ബ്രിക്സ് ഉച്ചകോടിക്ക് സമാപനം, നന്ദി അറിയിച്ച് മോദി; അപൂര്‍വ ധാതുക്കള്‍ ആയുധമാക്കുന്നത് പുരോഗതിക്ക് തടസ്സമാകുമെന്ന് പരാമർശം