ഇറാൻ - അമേരിക്ക ചർച്ച തുടങ്ങി; കൂടിക്കാഴ്ച്ച നിർണായകം, ആണവ വിഷയം ചർച്ച, ഉപരോധം നീക്കാൻ ഇറാൻ സമ്മർദം ചെലുത്തും

Published : Apr 12, 2025, 05:51 PM IST
ഇറാൻ - അമേരിക്ക ചർച്ച തുടങ്ങി; കൂടിക്കാഴ്ച്ച നിർണായകം, ആണവ വിഷയം ചർച്ച, ഉപരോധം നീക്കാൻ ഇറാൻ സമ്മർദം ചെലുത്തും

Synopsis

ആണവ നിരായുധീകരണത്തിന് വഴങ്ങുന്നതിനായി, ഇസ്രയേൽ ഉൾപ്പടെ മേഖലയുടെ ആകെ ആണവ നിരായുധീകരണം ആവശ്യമായി ഇറാൻ മുന്നോട്ടു വെച്ചേക്കും.

മസ്ക്കറ്റ്: അമേരിക്കയുമായുള്ള ചർച്ചയിൽ ആണവ വിഷയവും ഇറാന് മേലുള്ള ഉപരോധങ്ങളും ചർച്ചയാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം. എക്സ് പോസ്റ്റിലാണ് ചർച്ച തുടങ്ങിയ കാര്യം സ്ഥിരീകരിച്ച് ഇറാന്റെ പോസ്റ്റ്. മസ്ക്കറ്റിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‍ച്ചി, യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് ചർച്ച നയിക്കുന്നത്. വെവ്വേറെ മുറികളിൽ ഇരു സംഘവും വെവ്വേറെ ഇരുന്നാണ് ചർച്ചകൾ.  

ഇറാന്റെ ആണവായുധപദ്ധതി നിർത്തിവെക്കുന്നതിലേക്ക് ഊന്നിയാകും അമേരിക്കയുടെ ചർച്ച. ആണവ നിരായുധീകരണത്തിന് വഴങ്ങുന്നതിനായി, ഇസ്രയേൽ ഉൾപ്പടെ മേഖലയുടെ ആകെ ആണവ നിരായുധീകരണം ആവശ്യമായി ഇറാൻ മുന്നോട്ടു വെച്ചേക്കും. ഇറാന്റെ ആണവപദ്ധതിയുടെ മേൽനോട്ടത്തിന് സംയുക്ത സമഗ്ര ആക്ഷൻ പ്ലാൻ പുനസ്ഥാപിക്കുന്നത് ഉൾപ്പടെ തീരുമാനങ്ങളിലെത്താനാകുമോ എന്നത് പ്രധാനമാണ്. തങ്ങൾക്ക് മേലുള്ള ഉപരോധങ്ങൾ നീക്കുന്നതിനായും ഇറാൻ സമ്മർദം ചെലുത്തിയേക്കും. മേഖലയിലെ സമാധാനത്തിന് ഇന്നത്തെ ചർച്ച അതിപ്രധാനമാണ്. 

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാടകവീട്ടിൽ പരിശോധന; ദമ്പതികൾ 14 കിലോ കഞ്ചാവുമായി പൊലീസ് കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാകിസ്ഥാൻ വീണ്ടും വിഭജിക്കപ്പെടുന്നു! പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 'വിഭജന' ചർച്ചകൾ; കടുത്ത മുന്നറിയിപ്പ് നൽകി വിദഗ്ധ‍ർ
ഇതുവരെ മരണം 20, സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു; വൻ ദുരന്തത്തിൽ പകച്ച് ഇന്തോനേഷ്യ