പ്രദേശത്ത് വില്പന നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചക്കരക്കൽ പൊലീസ് പരിശോധന നടത്തിയത്.
കണ്ണൂർ: മുണ്ടേരി കടവിൽ വില്പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. മുള ഡിപ്പോയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന ജാക്കിർ സിക്ദാർ, ഭാര്യ അലീമ ബീവി എന്നിവരാണ് പിടിയിലായത്.14 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പ്രദേശത്ത് വില്പന നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചക്കരക്കൽ പൊലീസ് പരിശോധന നടത്തിയത്. കഞ്ചാവ് എത്തിക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് സഞ്ചികളും മുറിയിൽ നിന്ന് കണ്ടെടുത്തു.
വഖഫ് ഭേദഗതി നിയമത്തെ ചൊല്ലി തുടങ്ങിയ സംഘർഷം; മുർഷിദാബാദിൽ 2 പേർ കൊല്ലപ്പെട്ടു; 110 പേർ പിടിയിൽ
