ഇസ്രയേലിനും അമേരിക്കക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ; ' ഇനി വരാൻ പോകുന്നത് നാലാം തലമുറ, അഞ്ചാം തലമുറ മിസൈലുകൾ'

Published : Mar 02, 2026, 09:11 PM IST
Iran Missile

Synopsis

ഇസ്രയേലിനും അമേരിക്കക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. നാലാം തലമുറ, അഞ്ചാം തലമുറ മിസൈലുകൾ വരാൻ പോകുന്നുവെന്ന് ഇറാൻ അറിയിച്ചു. അതേ സമയം, തങ്ങളുടെ മൂന്ന് F15 വിമാനങ്ങൾ തകർന്നതായി സ്ഥിരീകരിച്ച് അമേരിക്ക.

ടെഹ്റാൻ: ​ഇസ്രയേലിനും അമേരിക്കക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. നാലാം തലമുറ, അഞ്ചാം തലമുറ മിസൈലുകൾ വരാൻ പോകുന്നുവെന്ന് ഇറാൻ അറിയിച്ചു. അതേ സമയം, തങ്ങളുടെ മൂന്ന് F15 വിമാനങ്ങൾ തകർന്നതായി സ്ഥിരീകരിച്ച് അമേരിക്ക. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. 'ഫ്രണ്ട്‍ലി ഫയര്‍' എന്നാണ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതിനെ കുറിച്ച് അമേരിക്ക വിശേഷിപ്പിച്ചത്. അമേരിക്കയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളിലൊന്നാണ് f-15.

അതേ സമയം, ഇറാനെതിരായ സൈനിക നടപടിയെ ന്യായീകരിച്ച് യുഎസ് യുഎസ് വാർ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഈ യുദ്ധം അമേരിക്ക തുടങ്ങിയതല്ല. ഇറാൻ ശക്തമായ ബാലസ്റ്റിക് മിസൈസുകൾ ശേഖരിക്കുകയും ആണവ ഉത്പാദനം തുടരുകയായിരുന്നുവെന്നും അത് പൂർണമായും തകർക്കുകയാണ് യുഎസ് ലക്ഷ്യമെന്ന് പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇറാൻ വൻ തോതിൽ മിസൈസുകളടക്കമുള്ള ആയുധ ശേഖരം നടത്തി യുഎസ് സേനയെ ആക്രമിക്കാൻ നോക്കിയിരിക്കുകയാണ്. അവരുടെ ആണവ ആയുധങ്ങൾക്ക് കവചം സൃഷ്ടിക്കാൻ ശക്തമായ മിസൈലും ഡ്രോണും നിർമ്മിക്കുകയായിരുന്നു ഇക്കാലമത്രയും. അമേരിക്കൻ സൈന്യത്തെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ഹെഗ്‌സെത്ത് ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിലെത്താൻ ഒരു ടിക്കറ്റിന് ഒന്നര ലക്ഷത്തോളം! വിമാന നിരക്കും യുദ്ധ ഭീതിക്കൊപ്പം കുതിച്ചുയരുന്നു; ഗൾഫിൽ നിന്നുള്ള യാത്രക്കാർക്ക് ഇരുട്ടടി
ഇറാൻ ബാലസ്റ്റിക് മിസൈലുകൾ നിറച്ചു, ആണവ ഉത്പാദനം കൂട്ടി, ലക്ഷ്യം സൈന്യത്തെ തകർക്കൽ; ആക്രമണത്തിന് കാരണം പറഞ്ഞ് യുഎസ് സൈനിക മേധാവി