
ടെഹ്റാൻ: അമേരിക്കയുടെ ആക്രമണം ഇനിയുമുണ്ടായാൽ തിരിച്ചടി നിയന്ത്രണം വിടുമെന്നും, എല്ലായിടത്തേക്കും പടരുമെന്നും ഇറാന്‍റെ മുന്നറിയിപ്പ്. ഇറാൻ സേനകളുടേതാണ് മുന്നറിയിപ്പ്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് അവസാനിച്ചാലുടൻ അമേരിക്ക ഇറാനെതിരായ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന കണക്കുകൂട്ടലുകൾക്ക് ഇടെയാണ് ഇത്. ഹോർമൂസ് കടക്കാൻ ശ്രമിച്ച ഒരു എണ്ണക്കപ്പൽ ഇറാന്‍റെ വിപ്ലവ സേന ഇന്ന് തിരിച്ചയച്ചു. മറ്റ് കപ്പലുകൾക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായതിന്‍റെ റിപ്പോർട്ടുകളും ഇന്ന് പുറത്തു വന്നു.
തലസ്ഥാനമായ സൻആ ഉൾപ്പടെ ഹൂത്തികളിൽ നിന്ന് മോചിപ്പിക്കാൻ സൗദിയും യെമനും ചേർന്ന് സൈനിക നടപടി തുടങ്ങിയതടെ യുദ്ധക്കളമായി യെമൻ. ബാബ് അൽ മന്ദബിലെ പ്രധാന ഭാഗങ്ങൾ തിരിച്ചു പിടിച്ചതായി സംയുക്ത സേന അവകാശപ്പെട്ടു. നൂറ് പോർ വിമാനങ്ങളാണ് സൗദി അയച്ചിരിക്കുന്നത്. 324 ഹൂത്തി കേന്ദ്രങ്ങൾ ഇതിനോടകം തകർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam