സൗദി അറേബ്യയ്ക്ക് നേരെ ഇറാഖിന്‍റെ ആക്രമണം, മൂന്ന് ഡ്രോണുകൾ വിജയകരമായി പ്രതിരോധിച്ചു

Published : May 19, 2026, 01:12 PM IST
drone attack

Synopsis

സൗദി അറേബ്യയ്ക്ക് നേരെ ഇറാഖിന്‍റെ ആക്രമണം. മൂന്ന് ഡ്രോണുകൾ വിജയകരമായി പ്രതിരോധിച്ചു. ഞായറാഴ്ച രാവിലെയാണ് രാജ്യാന്തര അതിർത്തി ലംഘിച്ച് ഡ്രോണുകൾ സൗദി അറേബ്യയുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

റിയാദ്: ഇറാഖിന്‍റെ വ്യോമാതിർത്തിയിൽ നിന്നും സൗദി അറേബ്യയിലേക്ക് അതിക്രമിച്ചു പ്രവേശിച്ച മൂന്ന് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തടയുകയും തകർത്തുകളയുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് നേർക്കുണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രമണശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സൈനിക ഓപ്പറേഷനുകളും രാജ്യം സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച രാവിലെയാണ് രാജ്യാന്തര അതിർത്തി ലംഘിച്ച് ഡ്രോണുകൾ സൗദി അറേബ്യയുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സൗദി പ്രതിരോധ വിഭാഗത്തിന്‍റെ സന്ദർഭോചിതമായ ഇടപെടലിലൂടെയാണ് ഇവയെല്ലാം തകർത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍ വിഷയത്തില്‍ റഷ്യയും ചൈനയും ഒന്നിക്കുമോ; ട്രംപിനു പിന്നാലെ പുടിനും ചൈനയിലേക്ക്
ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു