അഭിനന്ദനെ വിട്ടയക്കരുതെന്ന ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി

Published : Mar 01, 2019, 03:43 PM ISTUpdated : Mar 01, 2019, 04:27 PM IST
അഭിനന്ദനെ വിട്ടയക്കരുതെന്ന ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി

Synopsis

ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളുകയായിരുന്നു. 

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പാകിസ്ഥാന്‍ കോടതി തള്ളി. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് അഭിനന്ദനെ വിട്ടയക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിയത്. അഭിനന്ദന്‍ രാജ്യദ്രോഹക്കുറ്റമാണ് ചെയ്തതെന്നും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്തുകയാണ് വേണ്ടതെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. 

ഇന്ന് രാവിലെ കോടതി ചേര്‍ന്നതിന് പിന്നാലെയാണ് അഭിനന്ദനെ വിട്ടയക്കരുതെന്ന ഹര്‍ജി ഇയാള്‍ കോടതിയില്‍ ഫയല്‍ ചെയ്തത്. പാകിസ്ഥാന്‍റെ വ്യോമപരിധിയില്‍ അതിക്രമിച്ചു കയറിയ ഇന്ത്യന്‍ പൈലറ്റ് രാജ്യത്ത് ബോംബുകള്‍ വര്‍ഷിക്കാന്‍ ശ്രമിച്ചെന്നും രാജ്യദ്രോഹക്കുറ്റം ചെയ്ത ഇയാളെ വിട്ടയക്കാനുള്ള ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കി വിചാരണ ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാകിസ്ഥാന് നന്ദി': ഗാസയിലേക്ക് സേനയെ അയയ്ക്കാമെന്ന പാക് ഓഫറിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്