
അബുദാബി: അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കാതെ മേഖലയിൽ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.
സൗദി വിദേശകാര്യ മന്ത്രി ഉൾപ്പെടെയുള്ളവരുമായി സുഷമാസ്വരാജ് കൂടിക്കാഴ്ച നടത്തി. യുഎഇയിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിന് മുൻപായിരുന്നു കൂടിക്കാഴ്ച.
ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരെ അല്ല. തീവ്രവാദ കേന്ദ്രങ്ങൾ ഇല്ലാതാക്കണം. പക്ഷെ അത് സൈനികനടപടി കൊണ്ട് മാത്രം സാധ്യമല്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിം വിഭാഗം സഹിഷ്ണുതയുടെ മാതൃകയാണ് അവർ തീവ്രവാദത്തിന് എതിരാണെന്നും സുഷമാസ്വരാജ് പറഞ്ഞു.ഇന്ത്യയെ പിന്തുണയ്ക്കുന്നതിന് ഗൾഫ് രാജ്യങ്ങൾക്ക് സുഷമാസ്വരാജ് നന്ദി രേഖപ്പെടുത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam