Latest Videos

ജക്കാര്‍ത്തയില്‍ പ്രൊട്ടോക്കോള്‍ മറികടന്ന് പരിപാടികള്‍; മുസ്ലിം പുരോഹിതന് തടവ് ശിക്ഷ

By Web TeamFirst Published May 28, 2021, 12:43 PM IST
Highlights

2017ല്‍ ഒരു കേസില്‍ ശിക്ഷ ഒഴിവാക്കാനായി സൌദി അറേബ്യയിലേക്ക് പോയ ശേഷം കഴിഞ്ഞ നവംബറിലാണ് ഇയാള്‍ തിരികെ ഇന്തോനേഷ്യയിലെത്തിയത്. മകളുടെ വിവാഹം, പ്രഭാഷണ യോഗങ്ങള്‍ എന്നിവയിലായി വലിയ രീതിയിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്ന് കോടതി

കൊവിഡ് പ്രൊട്ടോക്കോള്‍ മറികടന്ന് വലിയ രീതിയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ പ്രേരിപ്പിച്ച മുസ്ലിം പുരോഹിതന് എട്ട് മാസം തടവ് ശിക്ഷ. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം. റിസീഖ് ഷിഹാബ് എന്ന മുസ്ലിം പുരോഹിതനാണ് വ്യാഴാഴ്ച തടവ് ശിക്ഷ ലഭിച്ചത്. പ്രവാസ ജീവിതം മതിയാക്കി ജക്കാര്‍ത്തയിലേക്ക് കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ തിരികെ എത്തിയത്. ആയിരക്കണക്കിന് അനുയായികളെ രണ്ട് യോഗങ്ങളിലായി ഒരുമിച്ച് കൂട്ടാനുള്ളശ്രമമാണ് പുരോഹിതന് തടവ് ശിക്ഷ നല്‍കിയത്.

2017ല്‍ അശ്ലീല സാഹിത്യ സംബന്ധിയായ ഒരു കേസില്‍ ശിക്ഷ ഒഴിവാക്കാനായി ആയിരുന്നു ഇയാള്‍ സൌദി അറേബ്യയിലേക്ക് പോയത്. കഴിഞ്ഞ നവംബറിലാണ് ഇയാള്‍ തിരികെ എത്തിയത്. അന്‍പത്തിയഞ്ചുകാരനായ റിസീഖിന്‍റെ തിരിച്ചുവരവ് അനുയായികള്‍ വന്‍ ആഘോഷമാക്കിയിരുന്നു. ജക്കാര്‍ത്തയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയിരക്കണക്കിന് പേരാണ് തടിച്ച് കൂടിയത്. ഇതിന് പിന്നാലെ നടന്ന മകളുടെ വിവാഹത്തിലും ശേഷം നടന്ന പ്രഭാഷണത്തിലും വ്യാപകമായ രീതിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി മൂന്നംഗ കോടതി കണ്ടെത്തി.

ജക്കാര്‍ത്തിയിലെ തീവ്ര സ്വഭാവമുള്ള മുസ്ലിം ഗ്രൂപ്പായ ഇസ്ലാമിക് ഡിഫെന്‍ഡേഴ്സ് ഫ്രണ്ടിന്‍റെ നേതാവാണ് റിസീഖ്. ബോഗോര്‍ നഗരത്തിലെ ഒരു മുസ്ലിം പള്ളിയില്‍ വച്ചായിരുന്നു പ്രഭാഷണം നടന്നത്. ഒരുലക്ഷം രൂപയോളം പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജനസംഖ്യയില്‍ ലോകത്ത് നാലാമതുള്ള ഇന്തോനേഷ്യയില്‍ കൊവിഡ് ബാധിച്ച് 50000 പേരാണ് ഇതിനോടകം മരിച്ചത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!