ഡൊമിനിക്കയിൽ പിടിയിലായ , മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും

By Web TeamFirst Published May 27, 2021, 10:20 PM IST
Highlights

പിഎൻബി വായ്പാ തട്ടിപ്പ് കേസിൽ  കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കയിൽ പിടിയിലായ , മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. ചോക്സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്‍റിഗ്വയുടെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ  വ്യക്തമാക്കി. 

ദില്ലി: പിഎൻബി വായ്പാ തട്ടിപ്പ് കേസിൽ  കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കയിൽ പിടിയിലായ , മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. ചോക്സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്‍റിഗ്വയുടെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ  വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് കരീബിയൻ ദ്വീപായ  ആന്‍റിഗ്വയിൽ നിന്ന് ചോക്സിയെ കാണാതായത്. പിന്നാലെ , ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചോക്സി ഡൊമിനിക്കൻ പൊലീസിന്‍റെ പിടിയിലായത്.ഇഡിയും സിബിഐയും ചോക്സിയെ ഇന്ത്യയിലേക്ക്എത്തിക്കാനുള്ള ശ്രമങ്ങൾടത്തുന്നതിനിടെ ആണ് ചോക്സി പിടിയിലാകുന്നത്. 

ആന്റിഗ്വയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള സിബിഐയുടെ ശ്രമങ്ങൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. 2017-ൽ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ചോക്സി ആന്റിഗ്വയിലേക്ക് കടന്നത്.  ഇവിടത്തെ പൌരത്വവും ചോക്സി സ്വന്തമാക്കിയിരുന്നു. 23 ഞായറാഴ്ച മുതൽ കാണാനില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!