കൊറോണ ഭീതി: അനുയായികള്‍ക്ക് നിര്‍ദേശങ്ങളുമായി ഇസ്‍ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍

Web Desk   | others
Published : Mar 14, 2020, 08:23 PM IST
കൊറോണ ഭീതി: അനുയായികള്‍ക്ക് നിര്‍ദേശങ്ങളുമായി ഇസ്‍ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍

Synopsis

പകര്‍ച്ച വ്യാധികളെ നേരിടാനുള്ള ഷരിയ നിര്‍ദേശങ്ങള്‍ എന്ന് വ്യക്തമാക്കിയാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഉപദേശങ്ങളും ഇസ്‍ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. 

കൊറോണ വൈറസ് വ്യാപകമായതോടെ അനുയായികള്‍ക്ക് നിര്‍ദേശങ്ങളുമായി ഇസ്‍ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍. വൈറസ് ബാധയെ ചെറുക്കാന്‍ ആവശ്യമായ മുന്‍ കരുതല്‍ നിര്‍ദേശങ്ങളാണ് നല്‍കിയത്. ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ ന്യൂസ് ലെറ്ററായ അല്‍ നബയിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. 

കൊവിഡ് 19: ആലപ്പുഴ കൃപാസനത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവച്ചു

പകര്‍ച്ച വ്യാധികളെ നേരിടാനുള്ള ഷരിയ നിര്‍ദേശങ്ങള്‍ എന്ന് വ്യക്തമാക്കിയാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഉപദേശങ്ങളും ഇസ്‍ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. വായ്ക്കോട്ടയിടുമ്പോഴും തുമ്മുമ്പോഴും മുഖം മറക്കണം കൈകള്‍ കഴുകണം എന്നും നിര്‍ദേശം വിശദമാക്കുന്നു. 

തൊട്ടടുത്ത് മരണം നിലവിളിച്ചോടി നടക്കുമ്പോ കൂടപ്പിറപ്പുകളെ കാണാന്‍ ആഗ്രഹിക്കുന്നത് തെറ്റാണോ?വൈദികന്‍റെ കുറിപ്പ്

വിശ്വാസമുള്ളവരായിരിക്കണം. രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ദൈവത്തില്‍ അഭയം തേടണം. ദൈവത്തിന്‍റെ അനുമതിയില്ലാതെ ഒന്നും സംഭവിക്കുകയില്ല. ഇറാഖിലും സിറിയയിലും നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം ഇസ്‍ലാമിക് സ്റ്റേറ്റ് ആഫ്രിക്കയിലും ഏഷ്യയിലുമാണ് സാന്നിധ്യമറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച കാബൂളില്‍ നിരവധിപ്പേരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.  

കൊറോണ വൈറസ് ഭീതി: അമൃതാനന്ദമയീ മഠത്തില്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു