ഇസ്രായേൽ തിരിച്ചടിക്കുന്നു, വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു; 200ലേറെ പേർ കൊല്ലപ്പെട്ടു

Published : Oct 07, 2023, 08:19 PM ISTUpdated : Oct 07, 2023, 08:39 PM IST
ഇസ്രായേൽ തിരിച്ചടിക്കുന്നു, വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു; 200ലേറെ പേർ കൊല്ലപ്പെട്ടു

Synopsis

പാലസ്തീൻ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.

മാസ് സംഘം ആക്രമണം നടത്തിയതിന് പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രായേലിന്റെ പ്രത്യാക്രമത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. പാലസ്തീൻ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. 

അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഇന്ന് രാവിലെ ഹമാസ് തൊടുത്തത്. ആക്രമണത്തിൽ 40 ലേറെ പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങളും വാഹനങ്ങളും തകരുകയുമുണ്ടായി. അക്ഷരാർത്ഥത്തിൽ ഇസ്രായേൽ നടുങ്ങിയ ആക്രമണമാണ് ഉണ്ടായത്.  യന്ത്രത്തോക്കുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സംഘം തെരുവിൽ ജനങ്ങൾക്ക് നേരെയും വെടിയുതിർത്തു. സൈനികരെ അടക്കം ബന്ദികളാക്കി. അറുന്നൂറിലേറെ പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്. അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഹമാസ് തൊടുത്തത്. 

ഒരു കോടി വരുന്ന ഇസ്രായേൽ ജനത ഇന്ന് രാവിലെ ഉണർന്നെണീറ്റത് നടുക്കുന്ന കാഴ്ചകളിലേക്കായായിരുന്നു. പുലർച്ചെ ആറു  മണിക്ക് വെറും 20 മിനിറ്റിനുള്ളിൽ ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് ഹമാസ് സായുധ സംഘം തൊടുത്തത്തത് അയ്യായിരം റോക്കറ്റുകൾ. പ്രധാന നഗരങ്ങൾ കത്തിയെരിഞ്ഞു. യന്ത്ര തോക്കുകളും ഗ്രനേഡുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം കണ്ണില്ലാത്ത ആക്രമണം നടത്തിയത്. സാധാരണക്കാരെ അടക്കം വെടിവെച്ചു വീഴ്ത്തി. സൈനികർ ഉൾപ്പെടെ നിരവധിപ്പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്. സൈനിക വാഹനങ്ങൾ അടക്കം ഹമാസ് സംഘം പിടിച്ചെടുത്തു. ജെറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിൽ എല്ലാം ജനങ്ങൾ വീടുകളിലും ബങ്കറുകളിലുമായി കഴിയുകയാണ്. പിന്നാലെ അടിയന്തിര ഉന്നത തല യോഗം ചേർന്ന ഇസ്രയേൽ സൈന്യം ഹമാസുമായി യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. 

22 പേർ കൊല്ലപ്പെട്ടു, 500ലേറെ പേർക്ക് പരിക്ക്; യുദ്ധഭൂമിയിൽ ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ

രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇസ്രായേൽ അവധിയിലുള്ള മുഴുവൻ സൈനികരോടും ജോലിയിൽ തിരികെ കയറാൻ നിർദേശിച്ചു. അൽ അഖ്‌സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം. മുൻപ് ഹമാസ് പ്രകോപനം സൃഷ്ടിച്ചപ്പോഴൊക്കെ ഇസ്രയേൽ നടത്തിയ തിരിച്ചടികളിൽ നൂറു കണക്കിന് സാധാരണക്കാർ ആണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഏറെ മാസങ്ങളായി താരതമ്യേന ശാന്തമായിരുന്ന പൊടുന്നനെ യുദ്ധ സാഹചര്യത്തിലേക്ക് എത്തിയത് ആഗോളതലത്തിൽ തന്നെ ആശങ്കയായിട്ടുണ്ട്. വിവിധ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെട്ടത്തിന് പിന്നാലെയാണ് ഹമാസ് യുദ്ധസമാന ആക്രമണത്തെ തുടങ്ങിയത് എന്നതും ശ്രദ്ധേയം. 

എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ റദ്ദാക്കി

 ഇസ്രയേല്‍ സൈന്യവും പലസ്തീനും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇന്ന് ദില്ലിയില്‍ നിന്ന് ടെല്‍അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ദില്ലിയില്‍ നിന്ന് ടെല്‍അവീവിലേക്കുള്ള AI139, ടെല്‍അവീവില്‍ നിന്ന് ദില്ലിയിലേക്കുള്ള AI140 വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു