റമദാൻ കഴിയുന്നതുവരെ അൽഅഖ്സ പള്ളിയിലും പരിസരത്തും അമുസ്ലിംകൾക്ക് വിലക്ക്

Published : Apr 13, 2023, 08:38 PM IST
റമദാൻ കഴിയുന്നതുവരെ അൽഅഖ്സ പള്ളിയിലും പരിസരത്തും അമുസ്ലിംകൾക്ക് വിലക്ക്

Synopsis

അൽഅഖ്സ പള്ളിയിലേക്ക് റമദാൻ കഴിയുന്നതുവരെ അമുസ്ലിംകൾക്ക് വിലക്കേര്‍പ്പെടുത്തി. പള്ളി പരിസരത്ത് സംഘ‍ര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ നടപടി. 

ജറുസലേം: അൽഅഖ്സ പള്ളിയിലേക്ക് റമദാൻ കഴിയുന്നതുവരെ അമുസ്ലിംകൾക്ക് വിലക്കേര്‍പ്പെടുത്തി. പള്ളി പരിസരത്ത് സംഘ‍ര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ നടപടി. ജൂതന്മാര്‍ക്കും വിനോദ സഞ്ചാരികൾക്കും അടക്കമാണ് പള്ളി പരിസരത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെന്നും വിനോദ സഞ്ചാരികളടക്കം അമുസ്ലിംകളെ ആരെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അൽ അഖ്സ പള്ളിയിൽ കഴിഞ്ഞാഴ്ച ഇസ്രായേൽ പൊലീസ് നിരന്തരം റെയ്ഡുകൾ നടത്തിയിരുന്നു. 12 പാലസ്തീനികൾ അടക്കം 400 -ഓളം പേര്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ തെക്കൻ ലെബനൻ, സിറിയ എന്നിവിടങ്ങളിൽ നിന്ന് റോക്കറ്റ് ആക്രമണമുണ്ടായി. ഇതിന് പ്രതിരോധിക്കാൻ ഇസ്രായലും ആക്രമണം നടത്തി.

ഇതിന് പിന്നാലെ  പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഇസ്രായേൽ പൊലീസ് ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി, ഷിൻ ബെറ്റ് മേധാവി റോണൻ ബാർ, പൊലീസ് കമ്മീഷണർ കോബി ഷബ്തായ് എന്നിവർ ഏകകണ്ഠമായി നിരോധനം ശുപാർശ ചെയ്തതായി പ്രസ്താവന ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം,  കോമ്പൗണ്ടിന് പുറത്ത് ജൂത ആരാധന തുടരുന്നതിന് ആവശ്യമായ സുരക്ഷയൊരുക്കാൻ  സുരക്ഷാ ഏജൻസികളോട് നെതന്യാഹൂ നിർദ്ദേശിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

മക്കയിലെ മസ്ജിദുൽ ഹറമിനും മദീനയിലെ പ്രവാചകന്റെ പള്ളിക്കുമൊപ്പം മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമായാണ് മസ്ജിദുൽ അഖ്‌സ അറിയുന്നത്.

Read more: രാഹുലിന്റെ 'വിധി' ഇന്നില്ല, വ്യക്തമല്ലാത്ത കുറ്റപത്രം, ഇനിയും കൂടും, പൊള്ളുന്നചൂട്, കെഎസ്ആര്‍ടിസി നിരക്കിളവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...
സമാധാന നൊബേൽ ജേതാവ് നര്‍ഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ