ഗാസയിൽ ജനക്കൂട്ടത്തിനുനേരെയുള്ള ആക്രമണം അബദ്ധം സംഭവിച്ചതെന്ന് ഇസ്രയേൽ; ചര്‍ച്ചകളിൽ അടുത്തയാഴ്ചയോടെ പുരോഗതിയുണ്ടാകുമെന്ന് ട്രംപ്

Published : Jul 14, 2025, 10:12 AM IST
gaza strip

Synopsis

ഗാസയില്‍ ഇസ്രായേലിന്‍റെ ഏകപക്ഷീയ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ജനക്കൂട്ടത്തിനുനേരെ ആക്രമണം ഉണ്ടായത്

ഗാസ: ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുളള ജനക്കൂട്ടത്തിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണം സാങ്കേതിക തകരാറിനെ തുടര്‍ന്നാണെന്ന് ഇസ്രയേൽ. ആക്രമണത്തിൽ കുട്ടികളടക്കം പത്തുപേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രായേലിന്‍റെ ഏകപക്ഷീയ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ജനക്കൂട്ടത്തിനുനേരെ ആക്രമണം ഉണ്ടായത്.

 സൈനിക, ഹമാസ് കേന്ദ്രങ്ങള്‍ക്കു പുറമെ സാധാരണക്കാര്‍ക്കെതിരേയും ഇസ്രായേല്‍ ഇന്നും ആക്രമണം നടത്തി. മധ്യ ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയവര്‍ക്കു നേരെ ഡ്രോണ്‍ മുഖേന മിസൈല്‍ ആക്രമണം നടത്തി. ആറു കുട്ടികള്‍ ഉള്‍പ്പെടെ 10പേര്‍ തത്ക്ഷണം മരിച്ചു. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. അല്‍ നുസ്റേത്ത് അഭയാര്‍ത്ഥി ക്യാംപിനു സമീപത്തായിരുന്നു ആക്രമണം. അതേസമയം, സാധാരണക്കാര്‍ക്കു നേരെയുളള ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം. 

ഭീകരര്‍ക്ക് നേരെ പ്രയോഗിച്ച മിസൈല്‍ സാങ്കേതിക തകരാറുകളാല്‍ ലക്ഷ്യം തെറ്റി ജനവാസ മേഖലയില്‍ പതിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നും ഇസ്രായേല്‍ സേന വിശദീകരിച്ചു. ആക്രമണത്തില്‍ ഇസ്രായേല്‍ ഖേദം പ്രകടിപ്പിച്ചു. ഞായറാഴ്ച നടന്ന ഇസ്രായേല്‍ ആക്രമണത്തിലാകെ 19 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസാ സിവില്‍ ഡിഫെന്‍സ് ഏജന്‍സി അറിയിച്ചു.

അതേസമയം, ഗാസ-ഇസ്രയേൽ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഗാസ വിഷയത്തിൽ ചര്‍ച്ചകള്‍ നല്ലരീതിൽ നടക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ ചര്‍ച്ചയിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നുണ്ട്. വെടിനിര്‍ത്തലിലടക്കം അടുത്താഴ്ചയോടെ നിര്‍ണായക തീരുമാനമുണ്ടായേക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയത്. 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു