
സൗത്ത്ഹെൻഡ്: ടേക്ക് ഓഫിന് പിന്നാലെ വിമാനം തകർന്ന് വീണ് അഗ്നിഗോളമായി. ബ്രിട്ടനിലെ സൗത്ത്ഹെൻഡ് വിമാന താവളത്തിൽ ആണ് സംഭവം. ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി 200 എന്ന യാത്രാവിമാനമാണ് തകർന്ന് വീണത്. ഈസി ജെറ്റിന്റെ ഈ ചെറുവിമാനം നെതർലാൻഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്ക് തിരിച്ചതായിരുന്നു വിമാനം. പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. 12 മീറ്റർ നീളമാണ് ഈ ചെറുയാത്രാ വിമാനത്തിനുള്ളത്.
എമജൻസി സർവീസ് അവരുടെ ജോലികൾ ചെയ്യുകയാണെന്നും മറ്റുള്ളവർ സംഭവ സ്ഥലത്ത് നിന്ന് മാറി നിൽക്കണമെന്നും സൗത്ത്ഹെൻഡ് എംപി ഡേവിഡ് ബർട്ടൺ സാംപ്സൺ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഈസി ജെറ്റ് അടക്കമുള്ള വിമാനങ്ങൾ ബ്രിട്ടനിലെ തെക്കൻ മേഖലയിലെ വിമാനത്താവളം ബേസ് ആയി ഉപയോഗിക്കുന്നുണ്ട്. ഓരോ ആഴ്ചയിലും 20 പാതകളിലേക്ക് 122 വിമാനമാണ ഈസി ജെറ്റ് സർവ്വീസ് നടത്തുന്നത്. വിമാന അപകടത്തിന് പിന്നാലെ ഈസി ജെറ്റ് പാരീസ്, അലികാന്റെ, ഫറോ, പാൽമ, മല്ലോർകായിലേക്കുള്ള സവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.
എമർജൻസി സർവ്വീസ്, ആംബുലൻസ്, ആരോഗ്യ വിദഗ്ധർ, ഒരു മുതിർന്ന പാരാമെഡിക് എന്നിവയുൾപ്പെടെ നാല് ജീവനക്കാർ സംഭവസ്ഥലത്തുണ്ടെന്ന് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് അറിയിച്ചത്.ഗുരുതരമായ അപകടം നടന്നതായി സ്ഥിരീകരിക്കാൻ സാധിക്കുമെന്നാണ് സൗത്ത്ഹെൻഡ് വിമാനത്താവള വക്താവ് അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam