ഹമാസ് ഡെപ്യൂട്ടി കമാന്‍ററെയും മറ്റ് രണ്ട് നേതാക്കളെയും വധിച്ചെന്ന് ഇസ്രയേല്‍

Published : Jul 19, 2025, 02:59 AM IST
gaza strip

Synopsis

മറ്റ് രണ്ട് നേതാക്കളെ കൂടെ വധിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ പങ്കാളിയായ ഹമാസ് ഡെപ്യൂട്ടി കമാന്‍ററെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേല്‍. ജബാലിയ ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ററായിരുന്ന ഇയാദ് നറ്റ്സറിനെയാണ് വധിച്ചത്. ജൂലൈ പത്തിനായിരുന്നു സംഭവം എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കുന്നത്.

ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തുന്നതിനിടെ ഇയാദിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാൾ ബറ്റാലിയന്‍ ആസ്ഥാനത്തേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇയാളുടെ കൂടെ മറ്റ് രണ്ട് നേതാക്കളെ കൂടെ വധിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്