പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സീന്‍ നല്‍കുമെന്ന് ഇസ്രായേല്‍

By Web TeamFirst Published Jun 18, 2021, 5:28 PM IST
Highlights

ഇസ്രായേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്‌സീനാണ് പലസ്തീന് നല്‍കുക. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം.

ജറുസലേം: പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സീന്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍. യുഎന്‍ ധാരണപ്രകാരം പാലസ്തീന് വാക്‌സീന്ഡ ലഭിക്കുമ്പോള്‍ ഇസ്രായേല്‍ നല്‍കിയ ഡോസ് തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാസ്‌കീന്‍ കൈമാറുന്നത്. ഇസ്രായേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്‌സീനാണ് പലസ്തീന് നല്‍കുക. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം.

എന്നാല്‍ പാലസ്തീന്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേല്‍ പലസ്തീന് കൊവിഡ് വാക്‌സീന്‍ നല്‍കണമെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലില്‍ മുതിര്‍ന്ന 85 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍, വെസ്റ്റബാങ്ക്, ഗാസ എന്നിവിടങ്ങളിലെ പാലസ്തീനികള്‍ക്ക് വാക്‌സീന്‍ നല്‍കിയിരുന്നില്ല.

45 ലക്ഷമാണ് ഇരു പ്രദേശങ്ങളിലെയും ജനസംഖ്യ. ഇതുവരെ മൂന്ന് ലക്ഷം പലസ്തീനികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തുതന്നെ ഏറ്റവും വേഗത്തില്‍ വാക്‌സീനേഷന്‍ പ്രവര്‍ത്തികള്‍ നടപ്പാക്കിയ രാജ്യമാണ് ഇസ്രായേല്‍. വാക്‌സിനേഷന്‍ 85 ശതമാനം പൂര്‍ത്തിയായതോടെ ജനജീവിതം സാധാരണ നിലയിലായി. നിര്‍ബന്ധിത മാസ്‌കും ഒഴിവാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!