നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇസ്രായേലിൽ പ്രതിപക്ഷ ലയനം: കൈകൊടുത്ത് നഫ്‌താലി ബെന്നറ്റും യാർ ലാപിഡും

Published : Apr 27, 2026, 03:51 PM IST
Israel

Synopsis

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് മുൻ പ്രധാനമന്ത്രിമാരായ നഫ്‌താലി ബെന്നറ്റും യാർ ലാപിഡും ഒന്നിക്കുന്നു. ഇരുവരുടെയും പാർട്ടികൾ ലയിപ്പിച്ച് 'ടുഗെദർ' എന്ന പുതിയ പാർട്ടി രൂപീകരിച്ച് നെതന്യാഹുവിൻ്റെ സഖ്യ സർക്കാരിനെതിരെ മത്സരിക്കാനാണ് തീരുമാനം

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് രാഷ്ട്രീയ ലയനം. മുൻ പ്രധാനമന്ത്രിമാരായ നഫ്‌താലി ബെന്നറ്റും യാർ ലാപിഡും തങ്ങളുടെ പാർട്ടികളെ ലയിപ്പിച്ച് ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. നഫ്‌താലി ബെന്നറ്റിന്റെ 'ബെന്നറ്റ് 2026' , യാർ ലാപിഡിന്റെ 'ദേർ ഈസ് എ ഫ്യൂച്ചർ' എന്നീ പാർട്ടികൾ ലയിച്ച് 'ടുഗെദർ' എന്ന പുതിയ പാർട്ടിയായി മാറും. നഫ്‌താലി ബെന്നറ്റായിരിക്കും ഈ സഖ്യത്തെ നയിക്കുക.

നെതന്യാഹുവിന്റെ സഖ്യകക്ഷി സർക്കാരിനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇരുവരും ഒന്നിച്ച സഖ്യം 2021-ൽ നെതന്യാഹുവിനെ ഭരണത്തിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ 18 മാസം മാത്രമായിരുന്നു ആ സർക്കാരിൻ്റെ ആയുസ്. ഏപ്രിൽ 23-ന് പുറത്തുവന്ന സർവേ പ്രകാരം, നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിക്ക് നേരിയ മുൻതൂക്കമേയുള്ളൂ. നഫ്‌താലി ബെന്നറ്റും യാർ ലാപിഡും ചേരുന്നതോടെ രൂപപ്പെടുന്ന പുതിയ സഖ്യം നെതന്യാഹുവിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ഈ നീക്കം ഇസ്രായേൽ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇടതുപക്ഷ ഭരണം തുടരാൻ സാധ്യതയെന്ന് അഭിപ്രായ സർവേ ഫലം; 44.3 ശതമാനം പേരുടെ പിന്തുണ; കൊളംബിയയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മെയ് 31-ന്
ഉപാധികൾ വെച്ച് ഇറാൻ , ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ ഹോർമൂസ് തുറക്കാം, അമേരിക്കയെ രേഖാമൂലം നിലപാടറിയിച്ചു