
ജറുസലേം: ഗാസയിലെ വെടിനിർത്തൽ കരാറിന് കീഴിൽ ഇസ്രയേൽ 183 തടവുകാരെ മോചിപ്പിക്കാനൊരുങ്ങുന്നുവെന്ന് പലസ്തീനിയൻ വൃത്തങ്ങൾ സൂചിപ്പിച്ചു. വെടിനിർത്തൽ കരാറിന് ശേഷം ഇത് നാലാമത്തെ തവണയാണ് ബന്ദികളെ വിട്ടയക്കുന്നത്. നേരത്തെ റിപ്പോർട്ട് ചെയ്ത കണക്കിന്റെ ഇരട്ടിയാണിത്.
ഇസ്രായേൽ ജയിലുകളിൽ നിന്ന് 90 തടവുകാരെ മോചിപ്പിക്കുന്നുവെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെയാണ് പുതിയ കണക്കുകൾ പുറത്തു വന്നത്. നാളെ മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പുതുക്കിയ എണ്ണം 183 ആണെന്ന് ഫലസ്തീൻ പ്രിസണേഴ്‌സ് ക്ലബ് വക്താവ് അമാനി സരഹ്‌നെ വെള്ളിയാഴ്ച പറഞ്ഞു.
ശനിയാഴ്ച റിലീസ് ചെയ്യേണ്ട ആളുകളുടെ പേരുകളുടെ രണ്ട് വ്യത്യസ്ത പട്ടികകൾ വൃത്തങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 2023 ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തിന് മുമ്പ് അറസ്റ്റിലായ 72 തടവുകാരാണ് ആദ്യത്തെ ലിസ്റ്റിൽ ഉൾക്കൊള്ളുന്നത്. പലസ്തീനിൽ യുദ്ധം തുടങ്ങിയ സമയത്ത് തടവിലാക്കപ്പെട്ട 111 പേരാണ് രണ്ടാമത്തെ ലിസ്റ്റിലുള്ളത്.
ജനുവരി 19 നാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. നീണ്ട 15 മാസത്തിനു ശേഷമാണ് തടവുകാരെയെല്ലാം മോചിപ്പിക്കുന്നത്. ഇതുവരെ നൂറുകണക്കിന് പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ മോചിപ്പിച്ചിട്ടുള്ളത്. സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്.
ഇസ്രയേലിൽ പുതുതായി 16,000 ഇന്ത്യൻ നിർമ്മാണ തൊഴിലാളികൾ; എല്ലാം പലസ്തീനികൾക്ക് പകരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam