ഖത്തര്‍ ആക്രമണം; ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായി രാഷ്ട്രത്തലവന്മാർ, അറബ് - ഇസ്ലാമിക് ഉച്ചകോടിയില്‍ നിർണായക നിർദേശവുമായി ഇറാഖ്

Published : Sep 15, 2025, 08:16 PM IST
Arab Islamic summit

Synopsis

ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നിലപാട് പ്രഖ്യാപിക്കുന്ന അറബ് - ഇസ്ലാമിക് ഉച്ചകോടി തുടങ്ങി. ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രത്തലവന്മാർ. ഉച്ചകോടിയില്‍ നിർണായക നിർദേശവുമായി ഇറാഖ്.

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നിലപാട് പ്രഖ്യാപിക്കുന്ന അറബ് - ഇസ്ലാമിക് ഉച്ചകോടിയില്‍ നിർണായക നിർദേശവുമായി ഇറാഖ്. അറബ് -ഇസ്ലാമിക് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണം ഉണ്ടായാൽ അത് എല്ലാവർക്കും എതിരെ ഉള്ളതായി കണക്കാക്കണമെന്ന് ഇറാഖ് നിലപാട് അറിയിച്ചു. അതേസമയം, വെടിനിർത്താലിന് താല്പര്യമില്ലെന്ന് ഇസ്രായേൽ തെളിയിച്ചതായി ഈജിപ്ത് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമൂഹം നിശബ്ദരായി ഇരിക്കരുതെന്ന് അറബ് ലീഗ് പ്രതികരിച്ചു. അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേലിനെ പുറത്താക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കലാണ് പരിഹാരമെന്ന് ഈജിപ്ത്. ഇസ്രായേലിന് വ്യക്തവും ശക്തവുമായ മറുപടി നൽകണമെന്ന് ജോർടാൻ രാജാവ് അറിയിച്ചു.

പ്രതിരോധ രംഗത്തെ ശേഷി പങ്കുവെയ്ക്കാൻ തയാറെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. സഹോദര രാഷ്ട്രങ്ങൾക്ക് തുർക്കി പ്രതിരോധ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തികമായുംഇസ്രായേലിന് പ്രത്യാഘാതങ്ങൾ നൽകണമെന്ന് തുർക്കി കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന് മേൽ ഉപരോധങ്ങൾ ശക്തമാക്കാൻ ഇടപെടൽ വേണമെന്ന് തുർക്കി പ്രസിഡന്റ് ഉച്ചകോടിയില്‍ പറഞ്ഞു. ഇസ്രായേലിനെ നേരിടാൻ ഒന്നിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി. സിറിയൻ പ്രസിഡന്റുമായും സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. ഡോണൾഡ് ട്രമ്പിന് ഒപ്പമായിരുന്നു ഇതിന് മുൻപ് ഇരു നേതാക്കളും.

നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുനായി ഇസ്രായേൽ പ്രതിപക്ഷം

ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുനായി ഇസ്രായേൽ പ്രതിപക്ഷം. ഇസ്രായേൽ ഒറ്റപ്പെടുന്ന സാഹചര്യം എന്ന പ്രസ്താവനയ്ക്കെതിരെ ഇസ്രായേൽ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഒറ്റപ്പെടൽ തെറ്റായ നയങ്ങളുടെ ഫലമാണ് എന്നാണ് വിശദീകരണം. ബെന്യാമിൻ നെതന്യാഹു ഇസ്രായേലിനെ മൂന്നാം ലോക രാജ്യം ആക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്