
ടെൽഅവീവ്: ദിവസങ്ങൾ നീണ്ട സമാധാന ജീവിതത്തിന് വിരാമമിട്ട് ഗാസയിൽ ഇസ്രായേൽ ആക്രമണമെന്ന് റിപ്പോർട്ട്. ഗാസയിൽ ഹമാസിനെതിരെ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ സേന രംഗത്തെത്തി. ആക്രമണത്തിൽ ഗാസയിൽ 13 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 2 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആയുധ ശാലകളും, തീവ്രവാദ കേന്ദ്രങ്ങളും ടണളുകളും തകർത്തുവെന്നും ഇസ്രായേൽ സേന പറയുന്നു. ഹമാസ് വെടി നിർത്തൽ ലംഘിച്ചു എന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. റഫയിൽ ഹമാസ്, ഇസ്രായേൽ സൈനിക വാഹനം ആക്രമിച്ചു എന്നതാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. അതേസമയം, ഈജിപ്തിൽ ഇന്ന് വെടിനിർത്തൽ കരാർ തുടർ ചർച്ച നടന്നുവരികയാണ്. അതിനിടെ, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നത് നിർത്തി വെയ്ക്കാൻ തയ്യാറെടുക്കുകയാണ് ഇസ്രായേൽ സേന.