പറന്നുയർന്നതും യാത്രക്കാന്റെ ബാഗേജിൽ തീ, പോയ വേഗത്തിൽ തിരിച്ചിറക്കി വിമാനം!

Published : Oct 19, 2025, 04:47 PM IST
Fire in flight

Synopsis

ചൈനയിൽ നിന്ന് സൗത്ത് കൊറിയയിലേക്ക് പോയ എയർ ചൈന വിമാനത്തിൽ യാത്രക്കാരൻ്റെ ലഗേജിലെ ലിഥിയം ബാറ്ററിക്ക് തീപിടിച്ചു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഓവർഹെഡ് ബിന്നിൽ നിന്ന് തീയും പുകയും ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ   പ്രചരിക്കുന്നുണ്ട്.

ബീജിംഗ്: ചൈനയിൽ നിന്ന് സൗത്ത് കൊറിയയിലേക്ക് പോവുകയായിരുന്ന എയർ ചൈന വിമാനത്തിൽ വെച്ച് യാത്രക്കാരൻ്റെ കൈവശമുള്ള ലഗേജിലെ ലിഥിയം ബാറ്ററിക്ക് തീപിടിച്ചു. വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഓവർഹെഡ് ബിന്നിൽ നിന്ന് തീയും കട്ടിയുള്ള പുകയും ഉയരുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ചൈനയിലെ ഹാങ്‌ചൗവിൽ നിന്ന് സൗത്ത് കൊറിയയിലെ സോളിലേക്ക് പോവുകയായിരുന്ന CA139 വിമാനത്തിലാണ് സംഭവം. യാത്രക്കാരൻ്റെ കൈവശമുള്ള ലഗേജിൽ സൂക്ഷിച്ചിരുന്ന ലിഥിയം ബാറ്ററിക്ക് തനിയെ തീപിടിച്ചതാണെന്ന് എയർ ചൈന സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. 'ഒക്ടോബർ 18-ന് ഹാങ്‌ചൗവിൽ നിന്ന് ഇഞ്ചിയോണിലേക്കുള്ള CA139 വിമാനത്തിൽ, ഓവർഹെഡ് കമ്പാർട്ടുമെൻ്റിൽ സൂക്ഷിച്ചിരുന്ന യാത്രക്കാരൻ്റെ കൈവശമുള്ള ലഗേജിലെ ലിഥിയം ബാറ്ററിക്ക് തീപിടിച്ചു. അടിയന്തിര ഇടപെടലിൽ ആർക്കും പരിക്കേൽക്കാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കി] എന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.

ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഓവർഹെഡ് ബിന്നിൽ നിന്ന് തീജ്വാലകൾ ഉയരുന്നതും പുക അതിവേഗം കാബിനുള്ളിൽ നിറയുന്നതും കാണാം. പരിഭ്രാന്തരായ യാത്രക്കാർ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു. രണ്ട് എയർ ഹോസ്റ്റസുമാർ ഉടൻതന്നെ ഫയർ എക്സ്റ്റിംഗ്വിഷറുമായി എത്തി തീയണക്കാൻ ശ്രമിക്കുകയും മറ്റുള്ളവരോട് സീറ്റുകളിൽ ഇരിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം, ഇത്തവണ അരി ഇറക്കുമതിക്ക്, കാനഡയ്ക്കും ഭീഷണി
'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ