ഇറ്റലിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ കത്തിക്കുത്തില്‍ 1 മരണം, പരിക്കേറ്റവരില്‍ ഫുട്ബോൾ താരം പാബ്ലോ മാരിയും

Published : Oct 28, 2022, 07:19 AM ISTUpdated : Oct 28, 2022, 07:44 AM IST
ഇറ്റലിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ കത്തിക്കുത്തില്‍ 1 മരണം, പരിക്കേറ്റവരില്‍ ഫുട്ബോൾ താരം പാബ്ലോ മാരിയും

Synopsis

പരിക്കേറ്റവരിൽ ആർസെനൽ ഫുട്ബോൾ താരം പാബ്ലോ മാരിയും ഉണ്ട്. 2020 മുതൽ ആർസെനലിൽ നിന്ന് ലോണിൽ ഇറ്റാലിയൻ ക്ലബ് മോൻസയിൽ കളിക്കുകയായിരുന്നു പരാബ്ലോ മാരി. 46 കാരനായ ആക്രമിയെ പൊലീസ് പിടികൂടി. 

വടക്കൻ ഇറ്റലിയിൽ സൂപ്പർമാർക്കറ്റിലുണ്ടായ കത്തിക്കുത്തിൽ ഒരു മരണം. മിലാനിനടുത്തുള്ള അസാഗോ പട്ടണത്തിലാണ് ആക്രമണം ഉണ്ടായത്. നാല് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ആർസെനൽ ഫുട്ബോൾ താരം പാബ്ലോ മാരിയും ഉണ്ട്. 2020 മുതൽ ആർസെനലിൽ നിന്ന് ലോണിൽ ഇറ്റാലിയൻ ക്ലബ് മോൻസയിൽ കളിക്കുകയായിരുന്നു പാബ്ലോ മാരി. 46 കാരനായ ആക്രമിയെ പൊലീസ് പിടികൂടി. എന്താണ് ആക്രമണ കാരണമെന്ന് വ്യക്തമല്ല. മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണ് ആക്രമിയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

പ്രാദേശിക സമയം 6.30ഓടെയാണ് അക്രമം നടന്നത്. സൂപ്പര്‍മാര്‍ക്കറ്റിലെ കാഷ് കൌണ്ടറിലുണ്ടായിരുന്ന 30കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ കഴുത്തിനാണ് കുത്തേറ്റത്. ഷോപ്പിംഗ് സെന്‍ററില്‍ നിന്ന് നിലവിളിയും ബഹളവും പെട്ടന്ന് ഉയരുകയായിരുന്നുവെന്നാണ് സാക്ഷികള്‍ പ്രതികരിക്കുന്നത്. ഷോപ്പിംഗ് സെന്‍റ്റിലുണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ച് അക്രമിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അര്‍സെനല്‍ ടീമിലെ ഡിഫന്‍ഡറായ പാബ്ലോ മാരിയുടെ പരുറത്താണ് കുത്തേറ്റിട്ടുള്ളത്.

എന്നാല്‍ പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട്. പാബ്ലോയുടെ നില ഗുരുതരമല്ലെന്ന് ഏജന്‍റും വിശദമാക്കി. ഭാര്യയ്ക്കും മകനൊപ്പവും ഷോപ്പിംഗിന് എത്തിയതായിരുന്നു പാബ്ലോ. മകനെ ട്രോളിയില്‍ ഇരുത്തി ഭാര്യയ്ക്കൊപ്പം സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് അക്രമം നടന്നത്. വളരെ വേഗത്തിലായിരുന്നു അക്രമം നടന്നതെന്നും സാക്ഷികള്‍ പറയുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം, കാറിനെ ഇടിച്ചിട്ട് എമ‍ർജൻസി ലാൻഡിങ്; സംഭവം ഫ്ലോറിഡയിൽ- VIDEO
ഒരു ചോദ്യം, ഉത്തരം നൽകിയ ശേഷം മാധ്യമ പ്രവർത്തകയോട് കണ്ണിറുക്കി പാകിസ്ഥാൻ സൈനിക വക്താവ്, വീഡിയോ പ്രചരിക്കുന്നു, വിമർശനം ശക്തം