'അത് വ്യാജം'; സമാധാന ചർച്ചകൾക്കിടെ ഇറാനിയൻ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടെന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ

Published : Jul 04, 2026, 10:40 AM IST
israel pm benjamin netanyahu rejects us media reports

Synopsis

യുഎസുമായുള്ള മധ്യസ്ഥ ചർച്ചകൾക്കിടെ ഇറാനിലെ രണ്ട് മുതിർന്ന നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി യുഎസ് ഉ​ദ്യോ​ഗസ്ഥർ ഭയപ്പെട്ടിരുന്നെന്നാണ് ന്യൂയോർക്ക് ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാ​ഗർ ​ഗാലിബാഫ് എന്നിവരെയാണ് ലക്ഷ്യമിട്ടിരുന്നത്.

ടെൽ അവീവ്: ഇറാനുമായുള്ള സമാധാന ചർച്ചകൾക്കിടെ ഇസ്രയേൽ മുതിർന്ന ഇറാനിയൻ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നെന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. ഇത്തരം വാർത്തകൾ വ്യാജമാണെന്നും യാഥാർഥ്യത്തെ വളച്ചൊടിച്ച റിപ്പോർട്ടുകളാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേലിനെക്കുറിച്ചും ഇറാനിയൻ മധ്യസ്ഥരെക്കുറിച്ചും ന്യൂയോർക്ക് ടൈംസ് പ്രസിദ്ധികീകരിച്ച പുതിയ വാർത്ത എപ്പോഴത്തെയും പോലെ വ്യാജമാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ സാമൂഹികമാധ്യമ പോസ്റ്റിൽ വ്യക്തമാക്കിയത്.

യുഎസുമായുള്ള മധ്യസ്ഥ ചർച്ചകൾക്കിടെ ഇറാനിലെ രണ്ട് മുതിർന്ന നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി യുഎസ് ഉ​ദ്യോ​ഗസ്ഥർ ഭയപ്പെട്ടിരുന്നെന്നാണ് ന്യൂയോർക്ക് ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാ​ഗർ ​ഗാലിബാഫ് എന്നിവരെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നതെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു.

ഏപ്രിലിൽ ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ചവേളയിലാണ് യുഎസ് ഉദ്യോ​ഗസ്ഥർ ഇസ്രയേലിന്റെ പദ്ധതിയെക്കുറിച്ച് ഭയപ്പെട്ടിരുന്നത്. സമാധാനശ്രമങ്ങൾക്കിടെ ഇറാന്റെ നേതാക്കൾക്ക് നേരേ ഏതെങ്കിലുംരീതിയിലുള്ള വധശ്രമമുണ്ടായാൽ അത് കാര്യങ്ങൾ വഷളാക്കുമെന്നും യുദ്ധം രൂക്ഷമാകുമെന്നും യുഎസ് ഉദ്യോ​ഗസ്ഥർക്ക് ആശങ്കയുണ്ടായിരുന്നു. അതിനാൽ നേതാക്കളെ ഇസ്രയേൽ ലക്ഷ്യമിട്ടേക്കാമെന്ന് മേഖലയിലെ മറ്റുരാജ്യങ്ങൾ വഴി ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തീർത്തും വാസ്തവവിരുദ്ധമാണെന്നാണ് ഇപ്പോൾ ഇസ്രയേൽ പ്രതികരിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി
ഖമനേയിയുടെ ഭൗതികദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഇറാനിയൻ നേതാക്കൾ; വൈകാരിക രം​ഗങ്ങൾക്ക് സാക്ഷിയായി ടെഹ്രാൻ