കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി

Published : Jul 04, 2026, 09:20 AM IST
Baloch Liberation Army

Synopsis

പാകിസ്ഥാനിൽ വീണ്ടും ചാവേറാക്രമണം നടത്തിയെന്ന അവകാശവാദവുമായി നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി. ഗ്വാദർ ജില്ലയിലെ പൻവാനിൽ കോസ്റ്റ് ഗാർഡ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയെന്ന് ബലൂച് ലിബറേഷൻ ആർമി. 

ബലൂചിസ്ഥാൻ: പാകിസ്ഥാനിൽ കോസ്റ്റ് ഗാർഡ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). ഗ്വാദർ ജില്ലയിലെ പൻവാനിൽ നടത്തിയ ആക്രമണത്തിൽ 30ലധികം പാകിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെട്ടുവെന്നും നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും ബിഎൽഎ അവകാശപ്പെട്ടതായി ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് ബിഎൽഎയുടെ മജീദ് ബ്രിഗേഡ് ചാവേറാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

പ്രാദേശിക സമയം വൈകുന്നേരം 6:32ഓടെ ചാവേറായ അജ്മൽ എന്ന അത്താവുള്ള ബലൂച് സ്ഫോടകവസ്തുക്കൾ കയറ്റിയ ട്രക്ക് കനത്ത സുരക്ഷ ഉണ്ടായിരുന്ന കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയെന്നും തുടർന്ന് വൻ സ്ഫോടനം ഉണ്ടായെന്നും ബിഎൽഎ അവകാശപ്പെട്ടു. ശക്തമായ സ്ഫോടനത്തിൽ കോസ്റ്റ് ഗാർഡിന്റെ സുശക്തമായ കൊളോണിയൽ ക്യാമ്പ് പൂർണമായും അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയെന്ന് ബിഎൽഎ വക്താവ് ജീയാന്ദ് ബലോച്ച് പറഞ്ഞു. ബിഎൽഎയുടെ മീഡിയ വിഭാഗമായ ഹക്കൽ, ആക്രമണത്തിൻ്റെ 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ട്രക്ക് ഉപയോഗിച്ചു നടത്തിയ ആക്രമണത്തെ തുടർന്ന് ഫത്തേ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ കരയാക്രമണം നടത്തിയതായും ബിഎൽഎ അവകാശപ്പെട്ടു. കൊല്ലപ്പെട്ട പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ബിഎൽഎ വക്താവ് അറിയിച്ചു. ബലൂചിസ്ഥാന്റെ പൂർണ സ്വാതന്ത്ര്യം കൈവരിക്കുന്നതുവരെ പാകിസ്ഥാൻ സുരക്ഷാ സേനയ്‌ക്കെതിരായ സായുധ പോരാട്ടം അതേ തീവ്രതയോടെ തുടരുമെന്നും ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ മുഖേന പുറത്തുവിടുമെന്നും ബിഎൽഎ പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം ബലൂച് ലിബറേഷൻ ആർമിയുടെ അവകാശവാദം പാകിസ്ഥാൻ സൈന്യമോ സർക്കാരോ സ്ഥിരീകരിച്ചിട്ടില്ല. ബലൂചിസ്ഥാനിലെ വിഘടനവാദ സംഘടകളിൽ ഒന്നായ ബിഎൽഎ, പാകിസ്ഥാൻ സൈന്യത്തിനെതിരെ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്. സൈനികർക്ക് പുറമേ, സർക്കാരിൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അടക്കം ആക്രമിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖമനേയിയുടെ ഭൗതികദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഇറാനിയൻ നേതാക്കൾ; വൈകാരിക രം​ഗങ്ങൾക്ക് സാക്ഷിയായി ടെഹ്രാൻ
ഡോണൾഡ് ട്രംപും നെതന്യാഹുവും ഫോണിൽ സംസാരിച്ചു, നേരിൽ കാണാൻ തീരുമാനിച്ചു; പശ്ചിമേഷ്യയിൽ ഇനിയെന്ത്? ഉറ്റുനോക്കി ലോകരാജ്യങ്ങൾ